ദോഹ: ഖത്തറിന്റെ കായികാവേശത്തിന്റെ കളങ്ങളിൽ ഇടംപിടിക്കാത്ത ഒന്നാണ് ക്രിക്കറ്റ്. ഇന്ത്യക്കാരും പാകിസ്താനികളും ഉൾപ്പെടെയുള്ള പ്രവാസികൾ അവധി ദിനങ്ങളിൽ ഒഴിഞ്ഞ മൈതാനങ്ങളിൽ കളിക്കുന്ന കാഴ്ചകൾക്കപ്പുറം ക്രിക്കറ്റിന് വേരോട്ടമില്ലാത്ത മണ്ണ്.
ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കുകയും, ഏഷ്യൻ ചാമ്പ്യന്മാർ എന്ന പദവി സ്വന്തമാക്കുകയും ചെയ്ത ഖത്തർ, ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭൂപടത്തിൽകൂടി ഇടംപിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മുൻകാല ലോകതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്.
ക്രിക്കറ്റിന് വേരോട്ടം നൽകി പുതിയ താരങ്ങളെ വളർത്തിയെടുക്കാനും പ്രചാരണം നൽകാനും ലക്ഷ്യമിട്ട് കൂടിയാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അന്താരാഷ്ട്ര താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് ലീഗിന് വേദിയൊരുക്കുന്നത്.
ഗൗതം ഗംഭീർ (ബാറ്റർ), ഹർഭജൻ സിങ് (സ്പിൻ ബൗളർ), ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ (ഇരുവരും ബൗളിങ് ഓൾറൗണ്ടർ), മുഹമ്മദ് കൈഫ് (ബാറ്റർ), എസ്. ശ്രീശാന്ത് (പേസ് ബൗളർ), അശോക് ദിൻഡെ (ഫാസ്റ്റ് ബൗളർ), പ്രഗ്യാൻ ഓജ (സ്പിൻ ബൗളർ), സുരേഷ് റെയ്ന (ബാറ്റർ), റോബിൻ ഉത്തപ്പ (ബാറ്റർ), പർവിന്ദർ അവാന (പേസ് ബൗളർ), മൻവിന്ദർ ബിസ്ല (വിക്കറ്റ് കീപ്പർ ബാറ്റർ), രതിന്ദർസിങ് സോധി (ബാറ്റിങ് ഓൾറൗണ്ടർ), പ്രവീൺ കുമാർ (പേസ് ബൗളർ), പ്രവീൺ താംബെ (സ്പിൻ ബൗളർ), സ്റ്റുവർട് ബിന്നി (ബാറ്റിങ് ഓൾറൗണ്ടർ).
ബ്രെറ്റ് ലീ (ആസ്ട്രേലിയ -പേസ് ബൗളർ), മോർനെ വാൻവിക് (ദക്ഷിണാഫ്രിക്ക- വിക്കറ്റ് കീപ്പർ ബാറ്റർ), ക്രിസ് ഗെയ്ൽ (വിൻഡീസ് -ബാറ്റർ), ഷെയ്ൻ വാട്സൻ (ആസ്ട്രേലിയ- ബാറ്റിങ് ഓൾറൗണ്ടർ), റോസ് ടെയ്ലർ (ന്യൂസിലൻഡ് -ബാറ്റർ), റികാർഡോ പവൽ (വിൻഡീസ്- ബാറ്റർ), മോണ്ടി പനേസർ (ഇംഗ്ലണ്ട്- സ്പിൻ ബൗളർ), കെവിൻ ഒബ്രിയാൻ (അയർലൻഡ് -ബാറ്റർ), ടിനോ ബെസ്റ്റ് (വിൻഡീസ്- ഫാസ്റ്റ് ബൗളർ), ദിനേഷ് രാംദിൻ (വിൻഡീസ് -വിക്കറ്റ് കീപ്പർ ബാറ്റർ), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക- ബാറ്റിങ് ഓൾറൗണ്ടർ), ഹാഷിം ആംല (ദക്ഷിണാഫ്രിക്ക-ബാറ്റർ), ആരോൺ ഫിഞ്ച് (ആസ്ട്രേലിയ -ബാറ്റർ), ക്രിസ് മോഫു (സിംബാബ്വെ- പേസ് ബൗളർ), ലെൻഡൽ സിമ്മൺസ് (വിൻഡീസ്-ബാറ്റർ), പോൾ കോളിങ് വുഡ് (ഇംഗ്ലണ്ട് -ബാറ്റിങ് ഓൾറൗണ്ടർ).
മിസ്ബാഹുൽ ഹഖ് (പാകിസ്താൻ-ബാറ്റർ), ഷാഹിദ് അഫ്രീദി (പാകിസ്താൻ-ബാറ്റിങ് ഓൾറൗണ്ടർ), അസ്ഗർ അഫഗാൻ (അഫ്ഗാനിസ്താൻ-ബാറ്റർ), തിലകരത്ന ദിൽഷൻ (ശ്രീലങ്ക-ബാറ്റർ), മുഹമ്മദ് ഹഫീസ് (പാകിസ്താൻ-ബാറ്റിങ് ഓൾറൗണ്ടർ), ദിൽഹാര ഫെർണാണ്ടോ (ശ്രീലങ്ക-ഫാസ്റ്റ് ബൗളർ), ശുഐബ് അക്തർ (പാകിസ്താൻ-പേസ് ബൗളർ), ഉപുൽ തരംഗ (ശ്രീലങ്ക -വിക്കറ്റ് കീപ്പർ ബാറ്റർ), തിരാസ പെരേര (ശ്രീലങ്ക-ബൗളിങ് ഓൾറൗണ്ടർ), അബ്ദുൽ റസാഖ് (പാകിസ്താൻ-ബൗളിങ് ഓൾറൗണ്ടർ), അബ്ദുൽ റസാഖ് (ബംഗ്ലാദേശ് -സ്പിൻ ബൗളർ), ഇസ്റു ഉദാന (ശ്രീലങ്ക-ബാറ്റിങ് ഓൾറൗണ്ടർ), മുഹമ്മദ് ആമിർ (പാകിസ്താൻ-പേസ് ബൗളർ), നവ്റോസ് മംഗൽ (അഫ്ഗാനിസ്താൻ-ബാറ്റർ), സുഹൈൽ തൻവീർ (പാകിസ്താൻ-ഫാസ്റ്റ് ബൗളർ), ദിമൻ ഘോഷ് (ബംഗ്ലാദേശ്-വിക്കറ്റ് കീപ്പർ ബാറ്റർ).
മാർച്ച് 10: ഇന്ത്യ മഹാരാജാസ് x ഏഷ്യ ലയൺസ് (5.30pm)
മാർച്ച് 11: വേൾഡ് ജയന്റ്സ് x ഇന്ത്യ മഹാരാജാസ് (5.30pm)
മാർച്ച് 13: ഏഷ്യ ലയൺസ് x വേൾഡ് ജയന്റ്സ് (5.30pm)
മാർച്ച് 14: ഏഷ്യ ലയണൽസ് x ഇന്ത്യ മഹാരാജാസ് (5.30pm)
മാർച്ച് 15: ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സ് (5.30pm)
മാർച്ച് 16: വേൾഡ് ജയന്റ്സ് x ഏഷ്യ ലയൺസ് (5.30pm)
മാർച്ച് 18: എലിമിനേറ്റർ റൗണ്ട് -രണ്ടാം സ്ഥാനക്കാർ
മാർച്ച് 20: ഫൈനൽ -(5.30pm)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.