ദോഹ: കുട്ടികൾക്കും മുതിർന്നവർക്കും സിനിമയുടെ പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്ന ശില്പശാലയുമായി ഫിലിം ലവേഴ്സ് ഖത്തർ (ഫിൽഖ). ദ്വിദിന ‘ഫിലിം മേക്കിങ് വർക് ഷോപ്പ്’ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ദോഹ, സാലത്താ ജദീദിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലാണ് നടക്കുക.
അവാർഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകൻ സക്കരിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ധനുമായ എം. നൗഷാദ് എന്നിവർ നേതൃത്വം നൽകും. സിനിമയുടെ പ്രാഥമിക പാഠങ്ങളും അവയുടെ സാങ്കേതിക സംവിധാനങ്ങളെ കുറച്ചെങ്കിലും മനസ്സിലാക്കാനും ഉപകരിക്കുന്ന തരത്തിലാണ് ശില്പശാല രൂപകൽപന ചെയ്തത്. ഭക്ഷണം ഉൾപ്പെടെ 300 ഖത്തർ റിയാലാണ് മുതിർന്നവർക്ക് ഫീസ്. കുട്ടികൾക്ക് 200 ഖത്തർ റിയാൽ മതിയാവും. 9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥി- വിദ്യാർഥിനികൾക്ക് പങ്കെടുക്കാം.
ക്യു ടിക്കറ്റ് മുഖേനയാണ് പണം അടച്ച് രജിസ്റ്റർ ചെയ്യേണ്ടത്. പ്രതിനിധികൾക്ക് സക്കരിയ, എം. നൗഷാദ് എന്നിവർ ഒപ്പിട്ട സർട്ടിഫിക്കറ്റ് കൈമാറും. സാങ്കേതിക വിദ്യ അനുദിനം മുന്നേറുന്ന കാലത്ത് കൂടുതൽ എളുപ്പത്തിൽ സിനിമ നിർമിക്കാനും അവ ഗുണപരമായി വിനിയോഗിക്കാനുമുള്ള അവസരം ഉണ്ടെന്നും ചലച്ചിത്ര പഠനം ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രാഥമിക പാഠങ്ങൾ കൂടുതൽ ആഴത്തിൽ സിനിമ പഠിക്കാൻ പ്രേരകമാവുമെന്നും സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 55466163
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.