ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ ജീവിതരീതി വിവരിക്കുന്ന മഹാത്മാ ഗാന്ധിയുടെ കഥ തത്സമയ സംേപ്രഷണം ഇന്ന്. രാവിലെ ഒമ്പതിന് ഡൽഹിയിൽനിന്നാണ് ഇന്ത്യൻ പ്രവാസികൾക്കായുള്ള തത്സമയ സംേപ്രഷണം നടക്കുകയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.50 മിനിറ്റ് നീണ്ടുനിൽക്കുന്ന 'ഗാന്ധി കഥ' ഡോ. ശോഭന രാധാകൃഷ്ണൻ അവതരിപ്പിക്കും. സാഹിത്യം, സാമൂഹിക സേവനം, ഗാന്ധിയൻ ചിന്തകളുടെ പ്രചാരണം എന്നീ മേഖലകളിൽ ആഗോളതലത്തിൽതന്നെ പ്രസിദ്ധയാണ് ഡോ. ശോഭന രാധാകൃഷ്ണൻ.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെയായിരിക്കും സംേപ്രഷണം.വാർധയിലെ സേവാഗ്രാമിൽ സ്ഥിതിചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ വളർന്ന ഡോ. ശോഭന, ഗാന്ധിയൻ ചിന്തകളിലൂടെയും ജീവിതരീതികളിലൂടെയും സാമൂഹിക സേവനം ചെയ്യുകയെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിവിധ പദ്ധതികളുടെ ഭാഗമായ അവർക്ക് സാമൂഹിക സേവന രംഗത്ത് 39 വർഷത്തെ പരിചയമാണുള്ളത്.
അധഃസ്ഥിതരായ ജനതയുടെ ക്ഷേമവും വികസനവും കൈവരിക്കുന്നതിന് ഗാന്ധിയൻ ചിന്തകളെ ആധാരമാക്കിയാണ് അവർ പ്രവർത്തിക്കുന്നത്. ദരിദ്രരുടെ ഉയർച്ചക്ക് വേണ്ടി ജീവിതം സമർപ്പിച്ച വനിതയാണ് ഡോ. ശോഭന രാധാകൃഷ്ണൻ. ഖരഗ്പൂർ, ഗാന്ധിനഗർ ഐ.ഐ.ടികൾ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിെൻറ ഗാന്ധിപീഡിയ സാമൂഹിക മാധ്യമ പോർട്ടലിെൻറ ഉപദേശക കൂടിയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.