ദോഹ: ആഗോള തലത്തിൽ പ്രകൃതി വാതക കയറ്റുമതിയിൽ ഒന്നാം സ്ഥാനം ഖത്തറിന് തന്നെ. കഴിഞ്ഞ വർഷം മാത്രം 81 മില്യൻ ടൺ പ്രകൃതിവാതകമാണ് ലോകത്തിെൻറ വിവിധ രാജ്യങ്ങളിലേക്കായി ഖത്തർ കയറ്റുമതി ചെയ്തിരിക്കുന്നത്. ആഗോള പ്രകൃതി വാതക കയറ്റുമതിയുടെ 27.6 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ഖത്തറാണെന്ന് അന്താരാഷ്ട്ര ഗ്യാസ് യൂണിയൻ പുറത്തുവിട്ട വേൾഡ് എൽ എൻ ജി റിപ്പോർട്ട് 2018 വ്യക്തമാക്കുന്നു.
81 മില്യൻ ടൺ പ്രകൃതി വാതക കയറ്റുമതിയുമായി ഖത്തർ മുൻപന്തിയിൽ തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ദശകമായി ഖത്തർ ഈ സ്ഥാനത്ത് നിന്നും പിറകോട്ട് നീങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തറിെൻറ പ്രധാന എതിരാളികളേക്കാൾ ഒരു പിടി മുന്നിൽ തന്നെയാണ് ഖത്തറിെൻറ സ്ഥാനം. 56.2 മില്യൻ ടണ്ണുമായി ആസ്േത്രലിയയാണ് ഖത്തറിന് പിന്നിലുള്ളത്. മൂന്നാമതുള്ള മ ലേഷ്യയാകെട്ട 26.4 മില്യൻ ടൺ പ്രകൃതി വാതക കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടത്തിയത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ പ്രകൃതി വാതക കയറ്റുമതിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണെന്ന് രാജ്യാന്തര പ്രകൃതി വാതക യൂണിയൻ പ്രസിഡൻറ് ഡേവിഡ് കരോൾ പറഞ്ഞു. വരും വർഷങ്ങളിൽ ഖത്തർ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം വളരെ ശക്തമായ നിലയിൽ നിലനിർത്തുമെന്ന് മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിെൻറ പ്രകൃതി വാതക ഉൽപാദനം 77 മില്യൻ ടണ്ണിൽ നിന്നും 30 ശ തമാനം വർധിപ്പിച്ച് 100 മില്യൻ ടൺ ആക്കി ഉയർത്തുമെന്ന് നേരത്തെ ഖത്തർ പെേട്രാളിയം സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.