ദോഹ: ജി.സി.സിയിലെ ആദ്യ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തറിെൻറ 2021-22 വർഷത്തിലേക്കുള്ള സ്പോർട്സ് ഇവൻറ് ലോഗോ പ്രകാശനം ചെയ്തു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ എംബസിയുടെ കീഴിലുള്ള വിവിധ അപക്സ് ബോഡി നേതാക്കളുടെയും മറ്റു ഇന്ത്യൻ കമ്യൂണിറ്റി ലീഡേഴ്സിെൻറയും സാന്നിധ്യത്തിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ് പ്രകാശനം ചെയ്തു.
യുനീക് പ്രസിഡൻറ് മിനി സിബി അധ്യക്ഷത വഹിച്ചു. ഖത്തറിൽ ആദ്യമായാണ് നഴ്സുമാർക്കു മാത്രമായുള്ള വിവിധ മത്സരങ്ങൾ അടങ്ങുന്ന സ്പോർട്സ് ഫെസ്റ്റ് നടക്കുന്നത്.
സ്പോർട്സ് വിഭാഗത്തെ അഭിനന്ദിച്ച ഡോ. മോഹൻ തോമസ് ഇന്ത്യൻ സ്പോർട്സ് സെൻററിെൻറ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സ്പോർട്സ് വിഭാഗം ലീഡ് നിസാർ ചെറുവത്ത് യൂണിക് സ്പോർട്സ് 2019-2021 റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.