ദോഹ: ഖത്തറിലെ ഷോപ്പിങ് വിപണിക്ക് ഉത്സവാവേശം സമ്മാനിച്ച ലുലു ഹൈപ്പർ മാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ’ മെഗാ പ്രമോഷൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡി റിങ് റോഡ് റീജനൽ ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു മെഗാ ഇ റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയത്.
പത്തു ലക്ഷം റിയാൽ കാഷ് പ്രൈസ്, ഗിഫ്റ്റ് വൗച്ചർ, പത്തു ലക്ഷം ലോയൽറ്റി പോയന്റ് എന്നിവയായിരുന്നു സമ്മാനങ്ങൾ. നറുക്കെടുപ്പിലൂടെ ഫായിസ് ഞരക്കാട്ടിൽ മുഹമ്മദ് അഷ്റഫ് ഒന്നാം സ്ഥാനത്തിന് അർഹനായി. 50,000 റിയാൽ കാഷ് പ്രൈസും, 50,000 റിയാലിന്റെ വൗച്ചറും ഉൾപ്പെടുന്ന ഒരു ലക്ഷം റിയാലാണ് ഒന്നാം സമ്മാനമായി നൽകിയത്. 50,000 റിയാലിന്റെ രണ്ടാം സമ്മാനത്തിന് റെയ്മണ്ട് സിറിൽ മിറാൻഡയും രേഖ കുമാരിയും അർഹരായി.
ഇരുവർക്കും അരലക്ഷം റിയാൽ വീതമാണ് സമ്മാനത്തുക. ഒരു ലക്ഷം ലോയൽറ്റി പോയന്റിന്റെ സമ്മാനത്തിന് കമലം കൃഷ്ണകുമാർ അർഹയായി. 50,000 ലോയൽറ്റി പോയന്റ് വീതമുള്ള സമ്മാനങ്ങൾക്ക് മുഹമ്മദ് ഇല്യാസ്, സ്നിബിൻ ബേബി എന്നിവരും അർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ഖത്തർ റീജനൽ മാനേജർ എം.ഒ ഷൈജാൻ വിതരണം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്യോഗസ്ഥരും, ജീവനക്കാരും പങ്കെടുത്ത വർണാഭ ചടങ്ങിലായിരുന്നു സമ്മാനങ്ങൾ വിതരണം ചെയ്തത്.
ദശലക്ഷം റിയാൽ സമ്മാനത്തുകയുള്ള മാസങ്ങൾ നീണ്ട വമ്പൻ ഷോപ്പിങ് ഉത്സവ പ്രമോഷനിൽ വിവിധ വിഭാഗങ്ങളിലായി 288 പേർ വിജയികളായി. കാഷ് പ്രൈസ്, ഗിഫ്റ്റ് വൗച്ചറുകൾ, ലോയൽറ്റി പോയന്റുകൾ എന്നിങ്ങനെയാണ് സമ്മാനമായി നൽകിയത്.
25,000 റിയാൽ വൗച്ചറിന് നാലു പേർ അർഹരായി. 30 പേർ വീതം 10,000 റിയാലിന്റെ വൗച്ചറുകൾ സ്വന്തമാക്കിയപ്പോൾ, 50 പേർ 5000 റിയാൽ വീതമുള്ള വൗച്ചറും, 60 പേർ 2500 റിയാലിന്റെ വൗച്ചറുകളും നേടി. ഇതിനു പുറമെ നിരവധി പേർക്ക് ലോയൽറ്റി പോയന്റ് വൗച്ചറുകളും സമ്മാനിച്ചു.
25,000 വീതമുള്ള ലോയൽറ്റി പോയന്റിന് നാലു പേരാണ് അർഹരായത്. 10,000 ലോയൽറ്റി പോയന്റിന് 30 പേരും, 5000 ലോയൽറ്റി പോയന്റിന് 50 പേരും, 2500 ലോയൽറ്റി പോയന്റിന് 60 പേരും അർഹരായി. 10 ലക്ഷം റിയാൽ കാഷ് പ്രൈസും ഗിഫ്റ്റ് വൗച്ചറുകളുമായി വിതരണം ചെയ്തപ്പോൾ 10 ലക്ഷം ലോയൽറ്റി പോയന്റായും വിതരണം ചെയ്തു. മെഗാ ഷോപ്പിങ് ഉത്സവത്തിൽ പങ്കാളികളായവരെയും വിജയിച്ചവരെയും ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.