?????????? ???????????????????? ????? ????????? ????????????? ???? ??????????????????? ??????????? ??.??. ?????????? ???? ?????????? ?????????????? ??????? ????????? ??.??.?? ???????? ?????????? ?????????????

ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ല്‍ ലുലു ഗ്രൂപ്പും

ദാ​വോ​സ്: ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​​​െൻറ ഭ​ക്ഷ്യ​സു​ര​ക്ഷ​യും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ മി​ക​വും ല​ക്ഷ്യ​മി​ട്ടു​ള്ള മു​ന്നേ​റ്റ​ത്തി​ല്‍ ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു.  ഭ​ക്ഷ്യ​സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 600 സം​ഘ​ട​ന​ക​ളാ​ണ്  ഈ ​ദൗ​ത്യ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ക​മ്പോ​ള കേ​ന്ദ്രീ​കൃ​ത​മാ​യും വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തി​ന്റേ​യും ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ, പ​രി​സ്ഥി​തി സ്ഥി​ര​ത, സാ​മ്പ​ത്തി​ക സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ കാ​ര്‍ഷി​ക കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സ്വി​റ്റ്സ​ര്‍ലാ​ന്റി​ലെ ദാ​വോ​സ് ക്ലോ​സ്റ്റേ​ഴ്സി​ല്‍ ഇ​ന്നു​മു​ത​ല്‍ 26 വ​രെ​യാ​ണ് ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്റെ വാ​ര്‍ഷി​ക സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ‘ത​ക​രു​ന്ന ലോ​ക​ത്തി​ന് പ​ങ്കാ​ളി​ത്ത ഭാ​വി നി​ര്‍മി​ച്ചെ​ടു​ക്കു​ക’ എ​ന്ന​താ​ണ് വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​മേ​യം.

ലോ​ക​ത്തി​ലെ നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി ബി​സി​ന​സ്, സ​ര്‍ക്കാ​ര്‍, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ള്‍, അ​ക്കാ​ദ​മി വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ വാ​ര്‍ഷി​ക സ​മ്മേ​ള​നം സ​ഹാ​യി​ക്കും. ലു​ലു ചെ​യ​ര്‍മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ യൂ​സു​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എം ​എ അ​ഷ​റ​ഫ് അ​ലി, ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍താ​ഫ്, ലു​ലു ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ എ​ക്സ്ചേ​ഞ്ചി​ന്റേ​യും ട്വ​ന്റി 14 ഹോ​ള്‍ഡിം​ഗ്സി​ന്റേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

2007 മു​ത​ല്‍ ഫോ​റ​ത്തി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് ലു​ലു ഗ്രൂ​പ്പ്. ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ സം​സാ​രി​ക്കും. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡൊ​ണാ​ള്‍ഡ് ട്രം​പ് വാ​ര്‍ഷി​ക സ​മ്മേ​ള​നം സ​മാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കും. ജി7, ​ജി 20 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഈ ​വ​ര്‍ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - lulu group-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.