ദോഹ: മേഖലയിലെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിെൻറ ഖത്തറിലെ 16ാമത്തെ കേന്ദ്രം അൽ അസീസിയയിലെ സൽവാ റോഡിൽ ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചു. രണ്ടു നിലകളിലായി ഒരുലക്ഷം ചതുരശ്ര മീറ്റർ വിശാലതയോടെയാണ് ഖത്തറിൽ ലുലുവിെൻറ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ശൈഖ് മുഹമ്മദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസൻ ബിൻ ഖാലിദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഥാനി, ജാബിർ അഹമ്മദ് അൽ സുലൈതി, മുഹമ്മദ് താലിബ് അൽ ഖൗരി, ദോഹ ബാങ്ക് സി.ഇ.ഒ ഡോ.ആർ. സീതാരാമൻ, അബ്ദുല്ല അബ്ദുൽ റസാഖ്, ദോഹ ബാങ്ക് ചീഫ് ഓൾസെയിൽ ബാങ്കിങ് ഓഫിസർ അലാ അസ്മി അബൂമുഗിൽ, കമേഴ്സ്യൽ ബാങ്ക് കോർപറേറ്റ് സീനിയർ റിലേഷൻഷിപ്പ് മാനേജർ പ്രശാന്ത് ജലാൻ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.എ യുസഫലി, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഉൾപ്പെടെ പ്രമുഖകരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ലുലു ഗ്രൂപ്പിെൻറ ഖത്തറിലെ 16ാമത്തെയും, ലോകത്തെ 220ാമത്തെയും ഹൈപ്പർമാർക്കറ്റിനാണ് സൽവ റോഡിൽ തുടക്കമായത്. ഏറ്റവും മികച്ച ഉൽപന്നങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ, വിശാലമായ പാർക്കിങ്, അത്യാധുനികമായ ഷോപ്പിങ് അനുഭവം എന്നിവയോടെയാണ് ലുലു ഗ്രൂപ്പിെൻറ പുതു കേന്ദ്രം തുറന്നത്.
'ഖത്തറിൽ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷം. ഏറ്റവും നൂതനവും ലോകോത്തര നിലവാരത്തിലുള്ളതുമായ ഷോപ്പിങ് അനുഭവമാവും സൽവ റോഡിലെ ലുലു നൽകുന്നത്. നല്ല ഷോപ്പിങ് സമീപ പ്രദേശത്ത് ഉറപ്പാക്കുകയാണ് ഖത്തറിലെ 16ാമത്തെ ഷോറൂമിലൂടെ ലക്ഷ്യമിടുന്നത്' -ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ഡോ. എം.എ. യൂസഫലി പറഞ്ഞു. അതിവേഗത്തിൽ രാജ്യത്ത് 16 ഹൈപ്പർമാർക്കറ്റ് എന്ന നേട്ടത്തിെലത്തിയ ലുലു, ഖത്തറിെൻറ വികസനത്തിൽ അവിഭാജ്യമാണെന്ന് തെളിയിക്കുകയാണ്. ഖത്തർ ഭരണകൂടത്തിൻെറയും ഉപഭോക്താക്കളുടെയും പിന്തുണയാണ് ഇവിടെയെത്തിയത് -ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഒരുവർഷം കൊണ്ട് ഖത്തറിൽ എട്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറന്ന് പ്രവർത്തനം വിപുലമാക്കുകയാണ് ലുലു ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.