ദോഹ: ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിനായ ‘ദാനത്തിലൂടെ ഹൃദയം ശാന്തമാക്കൂ’വിന് പിന്തുണയുമായി ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റ്. ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ എന്ന തലക്കെട്ടിൽ ഇത് മൂന്നാം തവണയാണ് ഖത്തർ ചാരിറ്റി കാമ്പയിന് പിന്തുണയുമായി ലുലു എത്തുന്നത്.
സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികളിൽ സഹകരണം ഉറപ്പുവരുത്തി ഖത്തർ ചാരിറ്റിയും ലുലു ഹൈപ്പർ മാർക്കറ്റും തമ്മിലുള്ള പങ്കാളിത്ത കരാറിെൻറ ഭാഗമായാണിത്.ഇത്തവണ 700 ഉൽപന്നങ്ങളുമായാണ് ലുലു കാമ്പയിനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിലൂടെയുള്ള ലാഭത്തിെൻറ നിശ്ചിത ശതമാനം ഖത്തർ ചാരിറ്റി റമദാൻ കാമ്പയിനിലേക്ക് വിതരണം ചെയ്യും.ലുലു ഹൈപ്പർമാർക്കറ്റിെൻറ റമദാൻ കാമ്പയിൻ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഈ സാഹചര്യത്തിൽ ലുലുവിെൻറ പിന്തുണ ഏറെ വിലമതിക്കുന്നതാണെന്നും നിരവധി പേർക്ക് പ്രയോജനം ലഭിക്കുമെന്നും ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെൻറ് വിഭാഗം മേധാവി അലി അൽ ഗരീബ് പറഞ്ഞു.
ഖത്തറിലെയും ലോകത്തിലെയും ആയിരക്കണക്കിന് വരുന്ന ഗുണഭോക്താക്കളെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനുമായി പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിക്കാൻ ഖത്തർ ചാരിറ്റി പ്രതിജ്ഞാബദ്ധമാണ്. ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിന് എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ടെന്നും അൽ ഗരീബ് വ്യക്തമാക്കി.ലുലുവിെൻറ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഖത്തർ ചാരിറ്റി റമദാൻ കാമ്പയിനുള്ള പിന്തുണയെന്നും ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് കൂടുതൽ പദ്ധതികളിൽ പങ്കാളികളാകുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ മുഹമ്മദ് അൽതാഫ് പറഞ്ഞു. റമദാൻ പോലെയുള്ള പ്രത്യേക സന്ദർഭങ്ങളിലുൾപ്പെടെ സമൂഹത്തിലെ അർഹരായവർക്ക് പിന്തുണയേകുന്നതിന് ഖത്തർ ചാരിറ്റിയുമായി ഭാവിയിലും സഹകരിക്കും. ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറുമായി ചേർന്ന് വിവിധ സഹകരണ പങ്കാളിത്ത കരാറുകളിൽ നേരേത്ത ഖത്തർ ചാരിറ്റി
ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.