ഖത്തർ കാൻസർ സൊസൈറ്റിയുടെ സ്​തനാർബുദ ബോധവത്​കരണ കാമ്പയിനി​െൻറ ഭാഗമായി ​ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച ‘ഷോപ്​ ആൻഡ്​ ഡൊണേറ്റ്​’ പദ്ധതി

സ്​തനാർബുദത്തിനെതിരെ പ്രചാരണവുമായി ലുലു

ദോഹ: സ്​തനാർബുദത്തിനെതിരായ ഖത്തർ കാൻസർ സൊസൈറ്റിയുടെ ബോധവത്​കരണ കാമ്പയിനിൽ പങ്കാളികളായി ലുലു ഹൈപ്പർ മാർക്കറ്റും.

ഒക്​ടോബർ ഒന്നിന്​ തുടങ്ങി ഒരുമാസം നീണ്ടുനിൽക്കുന്ന കാൻസർ സൊസൈറ്റിയുടെ '​േബ്ലാസം' കാമ്പയിനി​െൻറ ഭാഗമായി 'ഷോപ്​ ആൻഡ്​ ഡൊണേറ്റ്​' പദ്ധതി ആവിഷ്​കരിച്ചാണ്​ ലുലു കൈകോർക്കുന്നത്​. ആയിരത്തിലേറെ ഉൽപന്നങ്ങളുടെ വിൽപനയുടെ ഒരുവിഹിതം ക്യൂ.സി.എസി​െൻറ അർബുദ ബോധവത്​കരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ലുലു ഹൈപ്പർ മാർക്കറ്റി​െൻറ കോർപറേറ്റ്​ സോഷ്യൽ റെസ്​പോൺസിബിലിറ്റിയുടെയു​ം (സി.എസ്​.ആർ), ഖത്തർ നാഷനൽ വിഷൻ പദ്ധതിയുടെയും ഭാഗമായാണ്​ പരിപാടി.

സ്​തനാർബുദ ബോധവത്​കരണത്തിനുള്ള മാസം എന്നനിലയിൽ ഒക്​ടോബറിൽ ലുലു ഷോറൂമുകളിലെ ജീവനക്കാർ പിങ്ക്​ റിബൺ ധരിച്ചാവും ഉപഭോക്​താക്കളെ വരവേൽക്കുന്നത്​.

ഉപഭോക്​താക്കളിൽ അർബുദ ബോധവത്​കരണം നൽകുക, അർബുദം തടയാനായി ആരോഗ്യകരമായ ജീവിതം ശീലമാക്കുക എന്നതാണ്​ ലക്ഷ്യം.

അർബുദ ബോധവത്​കരണ പരിപാടികളിലെ ​ലുലു ഹൈപ്പർ മാർക്കറ്റി​െൻറ പ​ങ്കാളിത്തത്തെയും ജീവനക്കാരുടെ സന്നദ്ധതയെയും ക്യൂ.സി.എസ്​ ബിസിനസ്​ ഡെവലപ്​മെൻറ്​ ആക്​ടിങ്​ മേധാവി സകരിയ കറസൗൻ സ്വാഗതം ചെയ്​തു. ലുലു ഹൈപ്പർ മാർക്കറ്റി​െൻറ സഹകരണം എല്ലാവിഭാഗം ജനങ്ങളിലേക്ക്​ അർബുദ​ത്തിനെതിരായ ബോധവത്​കരണ സന്ദേശം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Lulu launches campaign against breast cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.