ദോഹ: ഖത്തർ കാൻസർ സൊസൈറ്റിയുടെ (ക്യു.സി.എസ്) സ്തനാർബുദ ബോധവത്കരണ കാമ്പയിനായ ബ്ലോസം കാമ്പയിന് പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ. ഒക്ടോബർ ഒന്നിനാണ് പൊതുജനങ്ങൾക്കിടയിൽ സ് തനാർബുദം സംബന്ധിച്ച് ബോധവൽകരണം ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ക്യു.സി. എസ് ബ്ലോസം കാമ്പയിന് തുടക്കം കുറിച്ചത്.
ഷോപ്പ് ആൻഡ് ഡൊണേറ്റ് സംരംഭത്തിനാണ് ലുലു തുടക്കം കുറിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ ലുലുവിന് കീഴിലുള്ള 700ലധികം ഉൽപന്നങ്ങളിൽ നിന്നുള്ള നിശ്ചിത ലാഭവിഹിതം ബ്ലോസം കാമ്പയിന് നൽകുകയാണ് ചെയ്യുക. ലുലു ഹൈപ്പർമാർക്കറ്റിെൻറ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിൻെറ ഭാഗമായും ഖത്തർ വിഷൻ 2030ന് പിന്തുണ നൽകുന്നതിെൻറ ഭാഗമായുമാണിത്.
ഒക്ടോബർ സ്തനാർബുദ ബോധവൽകരണ മാസമായാണ് ആചരിക്കുന്നത്. കാമ്പയിന് പിന്തുണ നൽകി ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർ പിങ്ക് റിബൺ അണിയും. അർബുദം നേരേത്ത കണ്ടെത്തി മതിയായ ചികിത്സ തേടുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനും ഉപഭോക്താക്കൾക്കിടയിലും ജീവനക്കാർക്കിടയിലും ബോധവത്കരണം നടത്തുകയുമാണ് ലുലു ലക്ഷ്യമിടുന്നത്.
കാൻസർ സൊസൈറ്റിയുടെ സംരംഭത്തിന് പിന്തുണയുമായി വർഷങ്ങളായി ലുലു രംഗത്തുണ്ടെന്ന് റിസോഴ്സ് ഡെവലപ്മെൻറ് വിഭാഗം മേധാവി ഡോ. ദേറാ അൽ ദോസരി പറഞ്ഞു. ഖത്തർ കാൻസർ സൊസൈറ്റിയുടെ പദ്ധതികൾക്കും സംരംഭങ്ങൾക്കുമുള്ള ലുലു ഹൈപ്പർമാർക്കറ്റിെൻറ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഡോ. അൽ ദോസരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.