ദോഹ: ഏറ്റവും വലിയ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ പ്രൊമോഷന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും രുചിച്ചറിയാനുമുള്ള അവസരവുമായാണ് ഒക്ടോബർ 11 വരെ നീളുന്ന ലോക ഭക്ഷ്യമേളക്ക് തുടക്കംകുറിച്ചത്.
അബു സിദ്ര മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ സെലിബ്രിറ്റി ഷെഫ് ആയിഷ അൽ തമീമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഖത്തറിലെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ലോകത്തിന്റെ രുചിപ്പെരുമയെ ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള അവസരമായാണ് ലുലുവിൽ വേൾഡ് ഫുഡ് ഫെസ്റ്റ് പ്രമോഷൻ ആരംഭിച്ചത്.
ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ലുലു കേന്ദ്രങ്ങൾവഴി സമാഹരിക്കുന്ന ഉൽപന്നങ്ങൾ, കുറഞ്ഞ വിലയിൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കഴിയുന്നു. ഫെസ്റ്റിന്റെ ഭാഗമായി റൈസ് ആൻഡ് സ്പൈസസ് ഫെസ്റ്റിവൽ, ബിരിയാണി ഫെസ്റ്റ്, കബാബ് ഫെസ്റ്റ്, ചീസ് ഫെസ്റ്റ്, സലാഡ് ഫെസ്റ്റ് തുടങ്ങിയ ആകർഷകമായ പ്രദർശനവും വിൽപനയും ലുലുവിൽ ലഭ്യമാണ്.
പാചകമത്സരങ്ങളും ഫുഡ് സ്റ്റാളുകളും ഒപ്പം, സാംപ്ൾ കൗണ്ടറുകളും എല്ലാ ഔട്ലറ്റുകളിലുണ്ട്. ഉപഭോക്താക്കൾക്ക് രുചിച്ചറിഞ്ഞ് വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിൽ ഇന്ത്യൻ ഫാസ്റ്റ് ഫുഡ് രുചികളും ക്രിയേറ്റിവ് ഫുഡ് ഡിസ്േപ്ല, തീമാറ്റിക് ഡെക്കറേഷൻ എന്നിവയും മേളക്ക് അലങ്കാരമായി മാറുന്നു. തങ്ങളുടെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര ഷോപ്പിങ് അനുഭവവും ഏറ്റവും മികച്ച ഉൽപന്നങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫെസ്റ്റിവലെന്ന് ലുലു ഗ്രൂപ് വക്താവ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.