മധു വിട്ടുകൊടുത്തില്ല, കോവിഡിനെ പടികടത്തി

ദോഹ: നിതാന്തജാഗ്രത, ചികിൽസ. ഇതുമതി കോവിഡ് വന്നാലും തോൽപിക്കാൻ. അങ്ങനെ ആലപ്പുഴ നൂറനാട് സ്വദേശിയും ഖത്തർ പ്രവാസിയുമായ മധു കോവിഡിനെ പടികടത്തി.

മൂന്നുപരിശോധനകളും പൂർത്തിയായപ്പോൾ മൂന്നിലും 43കാരനായ മധുവിന് നെഗറ്റീവ്. ജീവിതം വീണ്ടും പോസിറ്റീവ്! രോഗലക്ഷണം കണ്ട ഉടൻതന്നെ ചികിൽസതേടിയതും ഖത്തർ സർക്കാർ മെച്ചപ്പെട്ട ചികിൽസ നൽകിയതുമാണ് തന്നെ കോവിഡ് രോഗത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് മധു പറയുന്നു.

തൊണ്ട വേദനയും ചുമയുമായിരുന്നു തുടക്കം. കാലാവസ്ഥാമാറ്റത്തിേൻറതായിരിക്കുമെന്ന് കരുതിയെങ്കിലും കുത്തിക്കുത്തിയുള്ള ചുമ കൂടിവന്നു. രാവിലെ കുറയുന്ന ചുമ രാത്രിയായാൽ അധികമാവും. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയ രണ്ട് കൂട്ടുകാർ സർക്കാർ നിർദേശമനുസരിച്ച് മധുവിൻെറ റൂമിൽ സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു.

ഇവരുടെ കൂടെയാണ് മധുവും ഇൻഡസ്ട്രിയൽ ഏരിയയിലെ ഹമദ് ആശുപത്രിയിൽ പരിശോധനക്ക് പോയത്. എന്നാൽ നാല് ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യമന്ത്രാലയം അധികൃതർ ആംബുലൻസുമായെത്തി ഉംസെയ്ദ് ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു. ആദ്യം ഉള്ളൊന്നാളിയെങ്കിലും ഡോക്ടർമാർ ആശ്വസിപ്പിച്ചു. നല്ല വിശ്രമവും നല ഭക്ഷണവും കഴിച്ചാൽ അടുത്ത ഫലം നെഗറ്റീവ് ആകുമെന്ന അവരുടെ വാക്കുകൾആത്മവിശ്വാസം നൽകി.

രണ്ട് ദിവസം കഴിഞ്ഞുള്ള പരിശോധനയിൽ ഫലം നെഗറ്റീവ്. ആറുദിവസം കഴിഞ്ഞുള്ള അടുത്ത പരിശോധനയും നെഗറ്റീവ്. ഇതോടെ മധുവിനെയും നെഗറ്റീവ് ആയ മറ്റുള്ളവരെയും ഉംസലാലിലെ താൽകാലിക ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിന് ശേഷം 10 ദിവസം കൂടി കഴിഞ്ഞാൽ തിരിച്ചുപോകാമെന്നും ജോലിയിൽ പ്രവേശിക്കാമെന്നും ഡോക്ടർമാർ പറയുന്നു. ഉന്നതമായ ചികിൽസയും പരിചരണവുമാണ് ലഭിച്ചത്. ഓരോരുത്തവർക്കും പ്രഷർ, ഷുഗർ തുടങ്ങിയവ നോക്കി വ്യത്യസ്തമായ ഭക്ഷണമാണ് അധികൃതർ നൽകിയത്. ആൻറിബയോട്ടിക്കും കഴിച്ചു.

എല്ലാദിവസവും ശരീരോഷ്മാവ് നോക്കൽ അടക്കമുള്ള അനുബന്ധ പരിശോധനകളും മുടങ്ങാതെയുണ്ട്. സ്നേഹപൂർവായിരുന്നു ഡോക്ടർമാരടക്കമുള്ളവരുടെ പെരുമാറ്റം. ഖത്തറിൽ ആദ്യമായി പ്രവാസികളിൽ രോഗം കണ്ട സെൻട്രൽ മാർക്കറ്റിൽ പോയ ആളിൽ നിന്നാകാം തനിക്ക് രോഗം വന്നതെന്ന് മധു പറയുന്നു. എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം. ജാഗ്രത പാലിച്ചാൽ പേടിക്കേണ്ടതില്ല. നാട്ടിലും വിദേശത്തുമുള്ള എല്ലാവരോടും മധുവിൻെറ അനുഭവത്തിൽ നിന്നുള്ള ഉപദേശമാണിത്.

എട്ട് വർഷമായി ഖത്തറിൽ എത്തിയിട്ട്. ദോഹയിലെ ഫെസിലിറ്റി മാനേജ്മ​​െൻറ് കമ്പനിയിൽ ജോലി ചെയ്യുന്നു.

Tags:    
News Summary - Madhu Recovered from Qatar Updates-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.