ഖ​ത്ത​റി​ലും ഹാ​പ്പി​ന​സ്​ നി​റ​യു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലും ഇ​നി ഹാ​പ്പി​ന​സ്​ നി​റ​യും. പു​തു​വ​ർ​ഷം ഹാ​പ്പി​യാ​ക്കാ​നു​ള്ള ആ ​ഹാ​പ്പി​ന​സ് സീ​ക്ര​ട്ട് ഇ​ന്നു​മു​ത​ൽ ഖ​ത്ത​റി​ലും ല​ഭ്യം. മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​െൻറ ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ 2021ആ​ണ്​ ദോ​ഹ​യി​ൽ വി​ത​ര​ണ​ത്തി​ന്​ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ത്തി​െൻറ കാ​ർ​മേ​ഘ​ങ്ങ​ൾ നീ​ങ്ങി സ​ന്തോ​ഷ​ത്തി​െൻറ പു​തി​യ പു​ല​രി​ക​ളി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി കൂ​ടി​യാ​ണ്​ കു​ടും​ബം മാ​ഗ​സി​െൻറ ഇ​ര​ട്ട​പ്പ​തി​പ്പ്. ഫാ​മി​ലി ഷെ​ഡ്യൂ​ള​ർ എ​ന്ന കൈ​പ്പു​സ്​​ത​ക​വും ഒ​പ്പ​മു​ണ്ട്.

പ​ത്ത്​ റി​യാ​ൽ ആ​ണ്​ വി​ല. അ​തി​ജീ​വ​ന​ത്തി​െൻറ​യും സ​ന്തോ​ഷ​ത്തി​െൻറ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ക്കാ​ലം കൂ​ടി​യാ​ണ്​ ഈ ​പ്ര​ത്യേ​ക പ​തി​പ്പ്​ വാ​യ​ന​ക്കാ​ർ​ക്കാ​യി ന​ൽ​കു​ന്ന​ത്.സ​ന്തോ​ഷം ക​ണ്ടെ​ത്താ​നു​ള്ള ഹാ​പ്പി​ന​സ്​ സീ​ക്ര​ട്ട്, ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നു​ള്ള വ​ഴി​ക​ൾ, ഭ​ക്ഷ​ണം, ഫി​റ്റ്​​ന​സ്, കു​ടും​ബാ​രോ​ഗ്യം എ​ന്നി​വ​യി​ലേ​ക്കു​ള്ള വ​ഴി​ക​ൾ, സ​മ്പാ​ദ്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ, ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ, ബ​ജ​റ്റ്​ പ്ലാ​നി​ങ്, സ​മ്പാ​ദ്യ​ശീ​ല​ത്തി​നു​ള്ള വ​ഴി​ക​ൾ, ചെ​ല​വ്​ ചു​രു​ക്ക​ലി​നു​ള്ള വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ​യും മാ​ധ്യ​മം കു​ടും​ബ​ത്തി​ലു​ണ്ട്. 238 പേ​ജു​ക​ളി​ലാ​യി ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​ണ്​ മാ​ഗ​സി​ൻ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം ആ​രോ​ഗ്യം മ​റ​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്ക്​ തു​ണ​യാ​യ ഖ​ത്ത​റി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി കു​ടും​ബം മാ​ഗ​സി​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മു​ണ്ട്. രാ​ജ്യ​ത്തെ മു​ൻ​നി​ര കു​ടി​വെ​ള്ള ക​മ്പ​നി​യാ​യ സ​ഫ വാ​ട്ട​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 'ഗ​ൾ​ഫ്​​മാ​ധ്യ​മം' ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.ഫോ​ൺ: 55373946, 66742974. കെ​ട്ടി​ലും മ​ട്ടി​ലും മ​നോ​ഹ​ര​മാ​യ 2021ലെ ​ഗ​ൾ​ഫ്​​മാ​ധ്യ​മം ക​ല​ണ്ട​റും കൂ​ടെ ന​ൽ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.