ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) ഏപ്രിൽ മാസത്തിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങൾക്ക് മികച്ച വിജയം. വക്റ ശാന്തിനികേതൻ മദ്റസയിലെ ദിയ മറിയം 450 ൽ 450 മാർക്ക് നേടി മജ്ലിസ് ടോപ്പേഴ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വക്റ ശാന്തിനികേതൻ മദ്റസയിലെ തന്നെ വിദ്യാർഥികളായ സിദ്റ മറിയം (449) മുഹമ്മദ് ഫിസാൻ (447) ഫഹ്മ വി.പി (447) ദോഹ മദ്റസയിലെ റിഫ ഫാത്തിമ (447) എന്നിവർ മജ്ലിസ് ടോപ്പേഴ്സ് ലിസ്റ്റിൽ രണ്ടും നാലും സ്ഥാനങ്ങൾ നേടി. നാല് മദ്റസകളിലായി ആകെ 186 വിദ്യാർഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.
ആകെ 92 വിദ്യാർഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ 100 ശതമാനം വിജയം രേഖപ്പെടുത്തി. 20 വിദ്യാർഥികൾ മജ്ലിസ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടംപിടിച്ചു. മൂന്നു വിദ്യാർഥികൾ ഫുൾ എ പ്ലസും 29 വിദ്യാർഥികൾ എ പ്ലസ് ഗ്രേഡും 30 പേർ എ ഗ്രേഡും നേടി. 73 വിദ്യാർഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽ അഞ്ചുപേർ മജ്ലിസ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ 11 പേർ എ പ്ലസ് ഗ്രേഡും 25 വിദ്യാർഥികൾ എ ഗ്രേഡും നേടി. അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേഴ്സ് 15 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ നാലു പേർ മജ്ലിസ് ടോപ്പേഴ്സിൽ ഉൾപ്പെട്ടപ്പോൾ ആറ് പേർ എ പ്ലസ് ഗ്രേഡും മൂന്നു പേർ എ ഗ്രേഡും നേടി. അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോർ രണ്ട് എ പ്ലസ് ഗ്രേഡ്, രണ്ട് എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ ആറ് വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ഏഴായിരത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഏറ്റവും കൂടുതല്‍ ടോപ്പേഴ്സ്, എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതൻ മദ്റസക്കു ലഭിച്ചു.
തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ പ്രസിഡന്റ് കാസിം ടി.കെ, മദ്രസ എജുക്കേഷൻ ബോർഡ് ഹെഡ് അർഷദ് ഇ , ഡയറക്ടർ മുഈനുദ്ദീൻ, മദ്രസ എജുക്കേഷൻ ബോർഡ് അംഗങ്ങൾ, മദ്റസ പി.ടി.എ ഭാരവാഹികൾ, മദ്റസ പ്രിൻസിപ്പൽമാരായ ഡോ. അബ്ദുൽ വാസിഹ്, എം.ടി. ആദം, കെ എൻ മുജീബ് റഹ്മാൻ, മുജീബ് റഹ്മാൻ കൊടിയത്തൂർ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.