ദോഹ: 76 പേർ മരിക്കുകയും 60ഓളം പേരെ കാണാതാവുകയും ചെയ്ത മഹാരാഷ്ട്ര പ്രളയത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അനുശോചനം. ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ മോദിക്കും ഖത്തർ അമീർ അനുശോചന സന്ദേശമയച്ചു.
കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, ഉറ്റവരും വീടും സ്വത്തും നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്ട്രത്തലവൻമാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലുമാണ് മഹാരാഷ്ട്ര. ഇതിനകം 73 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 60ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മഹാരാഷ്ട്രയുടെ തീരമേഖലയിലാണ് മഴയും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചത്. ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.