ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) ഏപ്രിലിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങൾക്ക് മികച്ച വിജയം. വക്റ ശാന്തിനികേതൻ മദ്റസയിലെ ഉനൈസ് അനസ് 540 ൽ 539 മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അൽഖോർ അൽ മദ്റസ അൽ ഇസ്ലാമിയയിലെ അമൽ ഫാതിമ മുജീബ് മൂന്നാം റാങ്ക് നേടി. നാല് മദ്റസകളിലായി 207 വിദ്യാർഥികളാണ് പൊതുപരീക്ഷ എഴുതിയത്.
ആകെ 88 വിദ്യാർഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ 100 ശതമാനം വിജയം രേഖപ്പെടുത്തി. എട്ടു വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും 40 വിദ്യാർഥികൾ എ പ്ലസ് ഗ്രേഡും 33 പേർ എ ഗ്രേഡും നേടി. കേരളത്തിനുപുറമെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി ഏഴായിരത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും എ ഗ്രേഡും നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതൻ മദ്റസക്ക് ലഭിച്ചു.
തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ പ്രസിഡന്റ് ടി.കെ. കാസിം, വിദ്യാഭ്യാസ വിഭാഗം തലവൻ കെ.സി. അബ്ദുൽ ലത്തീഫ്, സെക്രട്ടറി മുഈനുദ്ദീൻ, മദ്റസ പ്രിൻസിപ്പൽമാരായ ഡോ. അബ്ദുൽ വാസിഹ്, എം.ടി. ആദം, കെ.എൻ. മുജീബ് റഹ്മാൻ വിവിധ മദ്റസ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് അഹ്മദ്, ബിലാൽ ഹരിപ്പാട്, ഹാരിസ് കെ., ഹാരിസ് അൽ ഖോർ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.