ദോഹ: 75ാം വാർഷികം ആഘോഷിക്കുന്ന മുസ്ലിം ലീഗ് പാർട്ടി ദ്രാവിഡ മണ്ണിലും കരുത്തുകാട്ടി പുതിയ ചരിത്രം കുറിച്ചിരിക്കുന്നുവെന്ന് പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് പൂക്കോട്ടൂർ. മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് രാജ്യത്ത് പിന്തുണ ഏറുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘നിത്യഹരിതം’ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. മുൻ ജില്ല പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കെയർ ക്ലബിലേക്കുള്ള വീൽചെയർ വെൽ കെയർ ഗ്രൂപ് ചെയർമാൻ കെ.പി. അഷ്റഫ്, കെ.എം.സി.സി ഹെൽത്ത് വിങ് ചെയർമാൻ ഡോ. അബ്ദുസമദിന് കൈമാറി. ജംഷീർ അലി ഹുദവി, ഉസ്മാൻ താമരത്ത് എന്നിവർ പ്രഭാഷണം നടത്തി.
കെ.എം.സി.സി നേതാക്കളായ സലിം നാലകത്ത്, വി. ഇസ്മായിൽ ഹാജി, കോയ കൊണ്ടോട്ടി, അലി മൊറയൂർ, പി.ടി. ഫിറോസ്, ഹഖീം വാഫി തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ കർമ പദ്ധതികൾ അവതരിപ്പിച്ച് ഫൈറൂസ് വളാഞ്ചേരി, കെ.എം.എ. സലാം, നസ്റുദ്ദീൻ നിലമ്പൂർ, സക്കീർ ഹുസൈൻ വണ്ടൂർ, ശാക്കിർ ജലാൽ, സാദിഖ് പൊന്നാനി, മുബാറക് താനൂർ, ഫൈസൽ കാടാമ്പുഴ, സലാം വാഴക്കാട് എന്നിവർ സംസാരിച്ചു. അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, ലയിസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, സബ് കമ്മിറ്റി നേതാക്കൾ, ടീം ഗ്രീൻ ഹീറോസ്, ടീം രജിസ്ട്രേഷൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.