ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം കോട്ടക്കൽ പാലപ്പാറ പരവക്കൽ ഷബീർഅലി (36) ഖത്തറിൽ നിര്യാതനായി. മൊബൈൽ ആക്‌സസറീസ് സ്ഥാപനമായ അൽ അനീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
രോഗബാധയെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്ന ഷബീർ അലി, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് മരണപ്പെട്ടത്. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രവർത്തകനാണ്. സൈതലവി പരവക്കൽ ആണ് പിതാവ്, മാതാവ് നദീറ. ഭാര്യ ബുഷ്റ. മക്കൾ: അഖിൻ മുഹമ്മദ്(ഒമ്പത് വയസ്സ്), ആലിയ (അഞ്ചു വയസ്സ്). സഹോദരങ്ങൾ: റജീന, ഷബീബ.
ഷബീർ അലിയുടെ രോഗ വിവരം അറിഞ്ഞതിനെ തുടർന്ന് മാതാപിതാക്കളും കുടുംബവും സന്ദർശക വിസയിൽ ഖത്തറിലെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവർ നാട്ടിലേക്ക് മടങ്ങി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.