ദോഹ: മലർവാടി മദീന ഖലീഫ സോൺ ഒരു മാസക്കാലമായി നടത്തി വന്ന 'സമ്മർ സ്മൈൽ' ഓൺലൈൻ അവധിക്കാല ക്യാമ്പ് സമാപിച്ചു. ഫേസ്ബുക്ക് ലൈവിൽ നടന്ന പരിപാടിയിൽ മലർവാടി സംസ്ഥാന സമിതി അംഗവും ചിൽഡ്രൻസ് തിയറ്റർ കേരള കൺവീനറുമായ അൻസാർ നെടുമ്പാശ്ശേരി മുഖ്യാതിഥിയായിരുന്നു. വിമൻ ഇന്ത്യ പ്രസിഡൻറ് നഹിയ ബീവി, മലർവാടി കോഒാഡിനേറ്റർ റഫ്ന ഷാനവാസ്, സി.ഐ.സി മദീന ഖലീഫ സോണൽ പ്രസിഡൻറ് റഹീം ഓമശ്ശേരി, തനിമ കോഒാഡിനേറ്റർ അലി ഇല്ലത്ത് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. ആഗസ്റ്റ് രണ്ടിനാണ് എം.എ സിയാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ദോഹയിലെ കലാകാരന്മാരായ ബാസിത് ഖാൻ, ഫൈസൽ അബൂബക്കർ തുടങ്ങിയവരാണ് അധ്യാപകരായെത്തിയത്. തജ്വീദ് ക്ലാസ്, ഫിലിം ഷോ, സുംബാ, സ്റ്റോറി ടൈം, ഫോട്ടോഗ്രഫി, ഫൺ ക്രാഫ്റ്റ്സ്, ബുക്ക് കവർ മേക്കിങ്, ക്രിയേറ്റിവ് റൈറ്റിങ്, ന്യൂസ് റീഡിങ്, മോട്ടിവേഷനൽ സ്പീച്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ശിൽപശാലകൾ നടന്നു. നൗഫൽ പാലേരി, ഷഫ്ന വാഹിദ്, ബബീന ബഷീർ, സാലിം വേളം, ജസീം, യാസിർ എം. അബ്ദുല്ല, ഫൗസിയ ജൗഹർ, ഷെബീബ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.