ദോഹ: മലർവാടി ബാലസംഘം വക്റ സോൺ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഖുർആൻ, ഹിഫ്ള്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിലെ ഷാസിൽ, സഹറ ആഷിക്, സുഹാ തബസ്സും മുഹമ്മദ് അദ്നാൻ, സൽമാൻ മസൂദ്, അസ്രാ ഫാത്തിമ, ഫാത്തിമ റാസിക് നസ്മിൻ എം, ഫൈറൂസ് ഫാത്തിമ, ഹനാൻ ഷൗക്കത്ത്, അയന ഷൗക്കത്ത് എന്നിവരും സീനിയർ വിഭാഗത്തിൽ ഇജാസ്, ആദം മേലത്തിൽ, ഫർഹാൻ മസൂദ്, സെയ്ദ് നിദാൻ മുനാഫർ, അബാൻ അലി, ആയിഷ മനാർ, ഫഹ്സിൻ യൂനുസ്, ഹനീസ് മുഹമ്മദ്, ഫഹ്മി മൻസൂർ എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് സി.ഐ.സി വക്റ സോൺ മലർവാടി കോഓഡിനേറ്റർ ഉസ്മാൻ പുലാപ്പറ്റ, വിമൻ ഇന്ത്യ വക്റ സോൺ കോഓഡിനേറ്റർ ഉമൈബാൻ, വിമൻ ഇന്ത്യ സോണൽ സെക്രട്ടറി സംസാത്ത്, ഷൈൻ എന്നിവർ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
ഉസ്മാൻ പുലാപ്പറ്റ കുട്ടികളോട് സംവദിച്ചു. മലർവാടി സോണൽ കോഓഡിനേറ്റർ അഫീഫ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. സംസാത്ത് ഉദ്ബോധനം നടത്തി. സോണൽ കോഓഡിനേറ്റർ അഫീഫ, യൂനിറ്റ് കോഓഡിനേറ്റർമാരായ സജ്ന, തപ്ശിറ, തസ്നിം, റബീഹ, ഷമീന പരീത്, ഹസ്ന, നജില, ബജീല, ഷമീന ജുബീഷ്, ഷഫ്നി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.