മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഖു​ർ​ആ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ

മലർവാടി ഖുർആൻ: റയ്യാൻ സോൺ ജേതാക്കൾ

ദോഹ: റമദാനോടനുബന്ധിച്ച് മലർവാടി ബാലസംഘം ഖത്തർ ഘടകം നടത്തിയ ഖുർആൻ മത്സരങ്ങളുടെ 12ാമത് എഡിഷൻ മെഗാ ഫൈനലിൽ റയ്യാൻ സോൺ ജേതാക്കളായി.

മദീന ഖലീഫ സോൺ രണ്ടാം സ്ഥാനവും, ദോഹ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 13 വയസ്സ് വരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്.

ഖത്തറിലെ 40 മലർവാടി യൂനിറ്റുകളിലായി നടന്ന നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത പ്രാഥമിക മത്സരങ്ങളിൽ മികവുപുലർത്തിയ വിജയികൾ അഞ്ചു സോണുകളിലായി നടന്ന സെമി ഫൈനലിൽ മാറ്റുരച്ചു. ജൂനിയർ- സീനിയർ കാറ്റഗറികളിലായി ഖുർആൻ ഹിഫ്ള്, ഖുർആൻ പാരായണം, ഖുർആൻ ക്വിസ്, അസ്മാഉൽ ഹുസ്‌നയെ ആധാരമാക്കിയ സംഘഗാനം എന്നീ ഇനങ്ങളിൽ സോണൽതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരാണ് കേന്ദ്രതലത്തിൽ നടന്ന മെഗാ ഫൈനലിൽ മത്സരിക്കാൻ അർഹത നേടിയിരുന്നത്.

• വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ:

ജൂനിയർ ഖുർആൻ പാരായണം: ആമിന അസ, ഫാലഹ് സി.കെ, പ്രവീൺ, ഹിഫ്ള്: ആഹിൽ അനസ്, പ്രവീൺ, മുഹമ്മദ് ഇഷാൻ; സീനിയർ ഖുർആൻ പാരായണം: അബീദ് റഹ്‌മാൻ, ഫൈഹ ഷാഹിദ്, ഐഷ അബ്ദുൽ നാസർ; ഹിഫ്ള്: അബീദ് അബ്ദുൽ റഹ്‌മാൻ, ഐഷ അബ്ദുൽ നാസർ, ഫൈഹ ഷാഹിദ്; ഖുർആൻ ക്വിസ്: ഇഹ്സാൻ മഷൂദ്, മുഹമ്മദ് ഷഹ്സാദ്, അഹ്സാബ് അനീസ് (വക്‌റ), ആദിൽ സനൂൻ, അസ് വ ഫാത്തിമ, സുഹാൻ നദീർ (റയ്യാൻ), റിഫ ഫാത്തിമ, ഐഷ അബ്ദുൽ നാസർ, സദീദ (മദീന ഖലീഫ); സംഘ ഗാനം : മുസ്‌ന ബസ്സാം, അദിൻ സൈനബ്, അദിൻ നൗജാസ്, മെഹ്റിൻ ഹാരിസ്, ഐഷ ലീൻ (റയ്യാൻ); പ്രവീൺ, ലീൻ ഫാത്തിമ, ഫാത്തിമത്തു സുഹ്‌റ, അലീഷ, ഇർഫാൻ (ദോഹ); റൈഹാൻ, സഹ്‌റ ഐഷ, അലിഷ, നസ്‌മിൻ, നൂഹ് നാസർ (വക്‌റ)

വിജയികൾക്ക് സെന്‍റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് യാസർ. ഇ, ജനറൽ സെക്രട്ടറി നൗഫൽ പാലേരി, റയ്യാൻ സോൺ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, വിമൻ ഇന്ത്യ സെക്രട്ടറി ഷെറീന ബഷീർ, മലർവാടി കോഓഡിനേറ്റർ ഇലൈഹി സബീല, സൗദ അബ്ദുൽ ഖാദർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഷബീറായിരുന്നു ക്വിസ് മാസ്റ്റർ.

മലർവാടി കോഓഡിനേറ്റർമാരായ അഫീഫ, മുനീഫ, ഫാസില, ഫായിസ, നുസ്രത്, ശബാന ഷാഫി, ഷഹന, മെഹ്ജബിൻ, അലി ഇല്ലത്ത്, സഹീർ ബാബു എന്നിവർ നേതൃത്വം നൽകി. മത്സരാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഇഫ്താർ വിരുന്നോടെ സമാപിച്ചു. 

Tags:    
News Summary - Malarwadi Qur'an: Ryan Zone Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.