ഇന്ത്യയുടെ നീരജ് ചോപ്ര മുതൽ ഖത്തറിന്റെ ഒളിമ്പിക്സ് ലോകചാമ്പ്യൻ മുഅതസ് ബർഷിം വരെയുള്ള ലോകതാരങ്ങൾ മാറ്റുരക്കുന്ന വേദിയിൽ ഖത്തറിലെ മലയാളികളുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങാൻ ഒരു എറണാകുളംകാരനുമുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്ൾ ജംപിൽ സ്വർണം നേടിയ കോതമംഗലംകാരൻ എൽദോസ് പോളാണ് ഡയമണ്ട് ലീഗിൽ കളത്തിലിറങ്ങുന്ന ഏക മലയാളി. കഴിഞ്ഞവർഷം ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 17 മീറ്റർ ചാടിക്കടന്നായിരുന്നു എൽദോസ് പോൾ സ്വർണം നേടി ചരിത്രംകുറിച്ചത്. എന്നാൽ, കാറ്റിന്റെ സഹായം അടയാളപ്പെടുത്തിയതിനാൽ കഴിഞ്ഞവർഷം ഏപ്രിലിൽ മലപ്പുറത്തു നടന്ന ഫെഡറേഷൻ അത്ലറ്റിക്സിൽ കുറിച്ച 16.99 മീറ്ററാണ് ഇന്നും എൽദോസിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം.
ദോഹ ഡയമണ്ട് ലീഗിൽ നീരജും എൽദോസും മാത്രമാണ് ഇന്ത്യൻ താരങ്ങളായി മത്സരിക്കുന്നത്. എൽദോസിന്റെ ഡയമണ്ട് ലീഗിലെ അരങ്ങേറ്റംകൂടിയാണ് ദോഹയിലേത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ് ഉൾപ്പെടെ പ്രധാന മത്സരങ്ങളുടെ തയാറെടുപ്പായാണ് എൽദോ ദോഹയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.