ദോഹ: ലുസൈല്‍ അരീനയില്‍ നടന്ന എട്ടാമത് സൗത്ത് ഇന്ത്യന്‍ രാജ് യാന്തര ചലച്ചിത്ര പുരസ്കാര (സൈമ) ചടങ്ങിൽ മലയാളത്തില്‍ ഏ റ്റവും മികച്ച നടനുള്ള സൈമ പുരസ്കാരം ടൊവിനോ തോമസും തമിഴി ല്‍ ധനുഷും സ്വന്തമാക്കി.
മലയാളത്തില്‍ മികച്ച നടി ഐശ്വര്യ ലക്ഷ്മിയും തമിഴില്‍ തൃഷയും ആണ്. മികച്ച സംവിധായകന് സത്യന് അന്തിക്കാടാണ്.
മിഡിൽ ഇൗസ്റ്റിലെ ജനപ്രിയ നടനുള്ള പുരസ്കാരം മോഹന്‍ലാലിന്. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരൻ പുരസ്കാരം കൈമാറി. മകന് പ്രണവ് മോഹന്‍ലാലിനുള്ള മികച്ച യുവ നടനുള്ള പുരസ്കാരം സൈമ മാനേജിങ് ഡയറക്ടര്‍ വിഷ്ണു ഇന്ദൂരിയില് നിന്ന് മോഹന്‍ലാല്‍ തന്നെ സ്വീകരിച്ചു. 2018ലെ മികച്ച സിനിമക്കുള്ള പുരസ്കാരം ‘സുഡാനി ഫ്രം നൈജീരിയ’ക്കാണ്. ചിത്രത്തിെൻറ സംവിധായകനായ സക്കരിയക്കാണ് മികച്ച യുവ സംവിധായകനുള്ള പുരസ്കാരവും. ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ചലച്ചിത്രതാരം മേനകയും സംവിധായകന് നിര്‍മാതാവ് സുരേഷ്കുമാറും ഏറ്റുവാങ്ങി. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം അജു വര്‍ഗീസും ഏറ്റുവാങ്ങി.
മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്, മികച്ച സംഗീത രചയിതാവ് വിനായക് ശശികുമാര്‍, മികച്ച ഗായകന് വിജയ് യേശുദാസ്, മികച്ച ഗായിക സിതാര കൃഷ്ണന്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിെൻറ പിന്തുണയിലാണ് രണ്ട് ദിവസത്തെ പുരസ്കാര ചടങ്ങുകള്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.