ദോഹ: നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് പിന്തുണയുമായി ഖത്തറിലെ വിവിധ സംഘടന പ്രതിനിധികൾ യോഗം ചേർന്നു. പ്രധാന മലയാളി സംഘടനകളുടെ ഭാരവാഹികളെല്ലാം യോഗത്തിൽ സംബന്ധിച്ചു. ജൂട്ടാസ് പോൾ അധ്യക്ഷനായ യോഗം സ്വാഗതസംഘം ചെയർമാൻ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ സമ്മേളനത്തിന്റെ ഒരുക്കം വിശദീകരിച്ചു. കൺവീനർ മശ്ഹൂദ് തിരുത്തിയാട് മുൻകാല സമ്മേളനങ്ങളുടെ ഹ്രസ്വ വിവരണം നടത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ എബ്രഹാം ജോസഫ്, അഡ്വ. ജാഫർ ഖാൻ, ആർട്സ് ആൻഡ് ലിറ്റററി കൺവീനർ മൊയ്തീൻ ഷാ, സ്പോർട്സ് വിങ് ചെയർമാൻ ആഷിക് അഹ്മദ്, പബ്ലിസിറ്റി ചെയർമാൻ സിയാദ് കോട്ടയം, തൗഹീദ റഷീദ് എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് പി.എസ്.എം. ഹുസൈൻ, മുസ്തഫ എലത്തൂർ (കെ.എം.സി.സി), സമീർ ഏറാമല, ബഷീർ (ഇൻകാസ്), അഹ്മദ് കുട്ടി, പ്രതിഭ രതീഷ് (സംസ്കൃതി), അജി കുര്യാക്കോസ്, മൻസൂർ മൊയ്തീൻ (കെ.ബി.എഫ്), ഫൈസൽ സലഫി (ക്യു.കെ.ഐ.സി), സലീം പൂക്കാട്, ലിജി അബ്ദുല്ല (ക്യു.എം.ഐ), ജിറ്റോ ജെയിംസ് (സിറോ മലബാർ കൾചറൽ അസോസിയേഷൻ), സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), നാസർ ടി.പി (ഫോക്കസ്), ജാസ്മിൻ നസീർ (എം.ജി.എം), ബിന്ദു ലിൻസൺ, സാബിദ്, അഷ്ന (യുനീക്), ഹൻസ് ജെയ്സൺ, കെൻസൺ തോമസ് (ഫിൻക്), സൗമ്യ പ്രദീപ് (ഡോം), അബ്ദുൽ ഗഫൂർ (തൃശൂർ ജില്ല സൗഹൃദവേദി), ശംസുദ്ദീൻ (ഒ.ഐ.സി.സി), അഷ്റഫ് മടിയാരി (ഓതേഴ്സ് ഫോറം), പിന്റോ (കെ.സി.എ), അനിൽ കുമാർ, വിനോദ് (കുവാഖ്), മുബാറക് അബ്ദുൽ അഹദ് (ക്യൂമാസ്), ഷംനാദ് ശംസുദ്ദീൻ (ഫ്രൻഡ്സ് ഓഫ് പത്തനംതിട്ട), ഹുസൈൻ പുതുവന (ആരോമ), സുനിൽ മുല്ലശ്ശേരി (വേൾഡ് മലയാളി ഫെഡറേഷൻ), നിജന (സിജി), രജിത് കുമാർ (പാലക്കാടൻ നാട്ടരങ്ങ്), ഷംല (ക്യു ടീം), മഞ്ജുഷ (ഇന്ത്യൻ ലോയേഴ്സ്), റൈഹാന (വിമൻ ഇന്ത്യ), ഷബ്ന, തസ്ലീന( എം.എം.ക്യു), അപർണ (എഫ്.സി.സി), ഷഹന ഇല്യാസ് (മലബാർ അടുക്കള), ഷഹനാസ് അബ്ദുസ്സലാം (പി.എം.എച്ച്), നസീഹ മജീദ്, അംബറ, ബിനി (ക്വിക്), സായ് പ്രസാദ് (ഫൺഡേ ക്ലബ്), നിമിഷ (ക്യൂ മലയാളം), ഷാനവാസ്, ജാഫർ തയ്യിൽ, പി.കെ. പവിത്രൻ, സുബൈർ വെള്ളിയോട്, ഫാസില മഷ്ഹൂദ്, റംല സമദ്, ഡോ. ഷഫീഖ് താപ്പി തുടങ്ങിയവർ സംസാരിച്ചു.സമ്മേളന പ്രമേയം ഉണ്ണികൃഷ്ണൻ നായർ അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ.എൻ. സുലൈമാൻ മദനി സംസാരിച്ചു. മുജീബ് റഹ്മാൻ മദനി സ്വാഗതവും അബ്ദുറഷീദ് തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.