ദോഹ: ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായ കായികമത്സരങ്ങളിലെ ആദ്യ ഇനമായ വോളിബാളിന് വെള്ളിയാഴ്ച ആസ്പയർ ഡോമിൽ തുടക്കം കുറിക്കും. രാവിലെ ഏഴര മണിക്ക് ആരംഭിച്ച്, മുഴു ദിവസം നീണ്ടു നിൽക്കുന്ന വോളിബാൾ മത്സരങ്ങൾ രണ്ടാം കോർട്ടിൽ ആണ് നടക്കുക. എ, ബി എന്നീ രണ്ട് ഡിവിഷനുകളിൽ ആയാണ് കളികൾ.
ഇൻകാസ് കോഴിക്കോട്, കൾച്ചറൽ ഫോറം കോഴിക്കോട്, അനക്സ് പാലക്കാട്, ദോസ്താന കൊല്ലം, സ്ട്രൈക്കേഴ്സ് ബർവ പത്തനംതിട്ട, ഫൈറ്റേഴ്സ് എറണാകുളം എന്നീ ടീമുകളാണ് എ ഡിവിഷനിൽ മാറ്റുരക്കുന്നത്. ബി ഡിവിഷനിൽ അൽ ജാസി ഐ.സി.എ തൃശൂർ, പി.ബി.എഫ്.സി പാലക്കാട്, ക്യൂ.സി.എം.സി കോഴിക്കോട്, ദോസ്താന കൊല്ലം, ക്യൂ ചെമ്നാടിയൻസ് കാസർകോട്, കൾച്ചറൽ ഫോറം കോഴിക്കോട്, എ.ജി.എഫ്.സി മലപ്പുറം, വാരിയേഴ്സ് മലപ്പുറം എന്നീ ടീമുകൾ കൊമ്പ് കോർക്കും.രാവിലെ ഏഴരമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എ ഡിവിഷൻ ടീമുകളായ ദോസ്താന കൊല്ലവും ഫൈറ്റേഴ്സ് എറണാകുളവും ആണ് ഏറ്റുമുട്ടുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.