ദോഹ: ഖത്തറിലെ മലയാളിസമാജം 'പൊന്നോണം 2021' കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഐ.സി.സി അശോക ഹാളിൽ ആഘോഷിച്ചു. വിശിഷ്ടാതിഥികളായ ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, മുൻ ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, മുൻ ഐ.സി.സി ഹെഡ് ഓഫ് പ്രിമൈസെസ് അഡ്വ. ജാഫർ ഖാൻ, റേഡിയോ മലയാളം മാർക്കറ്റിങ് ഹെഡ് നൗഫൽ, ഡി.എം കൺസൽട്ടൻറ് കൺട്രി ഹെഡ് റോണൽ, വിവിൻ ശർമ, മലയാളിസമാജം പ്രസിഡൻറ് ആനന്ദ് നായർ, സെക്രട്ടറി പ്രേംജിത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സമാജം പ്രസിഡൻറ് ആനന്ദ് നായർ സ്വാഗതം പറഞ്ഞു. ട്രഷറർ വീണ ബിധു, ചെയർപേഴ്സൻ ലത ആനന്ദ് നായർ, ഓണം 2021 കൺവീനർ റിയാസ് അഹമ്മദ്, റേഡിയോ ആർ.ജെ മാരായ രതീഷ്, ജിബിൻ, വിശിഷ്ടാതിഥികൾ എന്നിവർ സംസാരിച്ചു. ഹിബ ഷംനയുടെ ഓണപ്പാട്ടോടെ ആരംഭിച്ച കലാപരിപാടികളിൽ കലാകൈരളി ടീമിെൻറ തിരുവാതിരയും റിഥമിക് ഈഗിൾസിെൻറ ഫ്യൂഷൻ ഡാൻസും വസന്തൻ പൊന്നാനി-നജീബ് കീഴരിയൂർ ടീമിെൻറ മിമിക്രിയും നവമി സുരേഷ് ടീമിെൻറ നാടൻ പാട്ടും അരങ്ങേറി.
കാവേരിയും നയനേന്തുവും ചേർന്ന് അവതരിപ്പിച്ച സ്വാതിതിരുനാൾ കൃതിയുടെ നൃത്താവിഷ്കാരവും കുട്ടികളുടെ വിവിധ നൃത്തങ്ങളും സമാജം അംഗങ്ങളായ ബിനു, സുധീഷ്, ചെറിയാൻ, വിവിൻ എന്നിവർ ഗാനങ്ങളും ആലപിച്ചു. കോവിഡ് മൂലം വീടിനുള്ളിലേക്ക് ഒതുങ്ങിയിരുന്ന എല്ലാവർക്കും പുത്തനുണർവാണ് സമാജം ഓണാഘോഷം നൽകിയത്. വൻ ആവേശത്തോടെയാണ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. സമാജം അംഗങ്ങൾ തന്നെ പാചകം ചെയ്ത ഓണസദ്യ 1000 ഗാർഹിക തോഴിലാളികൾക്ക് വിതരണം ചെയ്തു. ഓണാഘോഷത്തിെൻറ ഭാഗമായി ബർവാ വില്ലേജിലെ വേമ്പനാട് റസ്റ്റാറൻറിൽ സംഘടിപ്പിച്ച പായസ മത്സരത്തിൽ രാജീവ് ആനന്ദ് ഒന്നാം സ്ഥാനവും ദാസ്-വിഷ്ണു ടീം രണ്ടാം സ്ഥാനവും ഷീബ ചെറിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനം വിധികർത്താക്കളായിരുന്ന നസീഹ മജീദും ജിഷ്മ ഷാഹുലും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.