ദോഹ: കോവിഡ് കാലത്ത് ദുരിതബാധിതർക്ക് ഭക്ഷണമടക്കമുള്ള സേവനങ്ങൾ നൽകി മലയാളി സമാജം പ്രവർത്തകർ. ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങളുടെ കിറ്റ് പ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്.
ചെറിയ പെരുന്നാൾ ദിനത്തിൽ 300ലധികം ബാച്ചിലർ റൂമുകളിൽ പെരുന്നാൾ ഭക്ഷണം എത്തിച്ചുനൽകി. കഴിഞ്ഞ ഓണത്തിന് 1500 തൊഴിലാളികളടക്കം 2500 പേർക്ക് മലയാളി സമാജത്തിലെ അംഗങ്ങൾ വീടുകളിൽ പാകംചെയ്ത സദ്യ നൽകിയിരുന്നു.
2019 ഏപ്രിൽ 13നാണ് മലയാളി സമാജം പ്രവർത്തനം തുടങ്ങിയത്. പ്രശസ്ത കവിയും സാഹിത്യകാരനും അധ്യാപകനുമായ മധുസൂദനൻ നായരാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.