ദോഹ: മൽഖ റൂഹി ചികിത്സ സഹായത്തിനായി ഒരു ലക്ഷത്തിലേറെ റിയാൽ സമാഹരിച്ച് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ. വെള്ളിയാഴ്ച നടന്ന ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ 1.07 ലക്ഷം റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. എസ്.എം.എ ടൈപ്പ് വൺ രോഗബാധിതയായ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് എത്തിക്കുന്നതിനുള്ള പണം സമാഹരിക്കുന്നതിനായി ഏപ്രിലിലാണ് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ബിരിയാണി ചലഞ്ച് പ്രഖ്യാപിച്ചത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുക്കിങ് അനുസരിച്ച് ബിരിയാണി എത്തിച്ചു നൽകിയായിരുന്നു തുക സമാഹരിച്ചത്.
ഒരു കൂട്ടം നല്ല മനസ്സുകളുടെ കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യം വെച്ചതിനേക്കാൾ കൂടിയ തുക കണ്ടെത്താൻ വഴിയൊരുക്കിയതെന്ന് ക്യൂ.ഐ.പി.എ ജനറൽ സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി പറഞ്ഞു. മുഖ്യ രക്ഷധികാരി ജോപ്പച്ചൻ തെക്കേക്കൂറ്റ്, പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ, ട്രഷറർ സൈമൺ വർഗീസ്, ജോയിൻ ട്രഷറർ ലജീഷ് ഷണ്മുഖൻ, മീഡിയ കോഓഡിനേറ്റർ ഷബീർ പുത്തൻപുരക്കൽ, ഹസാത് സ്പോർട്സ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.