മ​ല​ർ​വാ​ടി റി​പ്പ​ബ്ലി​ക് ദി​ന ക​ള​റി​ങ് മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം 

മ​ല​ർ​വാ​ടി ക​ള​റി​ങ് മ​ത്സ​രം

ദോ​ഹ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​ർ​വാ​ടി ബാ​ല​സം​ഘം - റ​യ്യാ​ൻ സോ​ൺ 13 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ക​ള​റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ സാ​റ, മി​സ്ഹ​ബ്, അ​യ്‌​മി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്‌, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ഫി​യ, ത​മീ​മ ത​മീം, ഹം​ദാ​ൻ റി​യാ​സ് എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ നൗ​റീ​ൻ, ഷാ​ൻ​സ ശി​ഹാ​ബ്, ഈ​ഷ​ൽ അ​ബ്ദു​ൽ ശു​ക്കൂ​ർ എ​ന്നി​വ​രും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി, സോ​ണ​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ലി ശാ​ന്ത​പു​രം, സോ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ബി​ലി സി​ബ്‌​ഗ​ത്തു​ള്ള, വു​മ​ൺ ഇ​ന്ത്യ സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്‌​ന ക​രു​വാ​ട്ടി​ൽ, എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി ഭാ​ര​വാ​ഹി​ക​ളാ​യ, എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ, റ​ഷീ​ദ, ഫ​സീ​ല, ബി​ൻ​സു, ഷി​റി​ൻ, സ​ലീ​ന, ഷ​ഫ്‌​ന വ​ഹ​ദ്, സൈ​ന​ബ ജ​ലീ​ൽ, ഇ.​കെ. ഫ​ഹ​ദ്, സ​ക്കീ​ർ ഹു​സൈ​ൻ, സി​ദ്ദി​ഖ് വേ​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Malwaradi coloring competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.