ദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം എട്ടു മുതൽ 13 വയസ്സു വരെയുള്ള കുട്ടികൾക്കായി സ്പോ0ക്കൺ അറബിക് ശിൽപശാല സംഘടിപ്പിച്ചു.
അറബി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട അറബി സംസാരരീതി കുട്ടികൾക്കു പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശിൽപശാല. രണ്ടു സെഷനുകളിലായി നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സമീഹ അബ്ദുസ്സമദ്, അഫ്ര ശിഹാബ്, ഹുദ അബ്ദുൽ ഖാദർ, അമീൻ അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
ഖത്തറിൽ ആദ്യമായാണ് കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിക്കുന്നത്.
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റമദാനിൽ ‘ഖുർആൻ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചന, കളറിങ്, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിവക്കുള്ള സമ്മാനദാനവും നടന്നു. മലർവാടി രക്ഷാധികാരി താഹിറ ബീവി കുട്ടികളോട് സംവദിച്ചു.
കേന്ദ്ര കോഓഡിനേറ്റർ ഇലൈഹി സബീല, സോണൽ കോഓഡിനേറ്റർമാരായ ഫാസില, മുനീഫ, അഫീഫ, ജാസ്മിൻ, ഷൈൻ മുഹമ്മദ്, ശംസുദ്ദീൻ, സുമയ്യ, ആയിഷ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.