ദോഹ: മണിപ്പൂരിലെ കലാപങ്ങൾക്കും അക്രമ സംഭവങ്ങൾക്കുമെതിരെ ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ തൃശൂർ ജില്ല കമ്മിറ്റി ബഹുസ്വരതാ സംഗമവും മണിപ്പൂർ ഐക്യദാർഢ്യവും സംഘടിപ്പിച്ചു.
നിസ്സഹായരായ മണിപ്പൂർ ജനതയെ ചേർത്തുപിടിച്ചുകൊണ്ട്, മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദോഹയിലെ വിവിധ സാമൂഹിക, സാംസ്കാരിക, മതസംഘടന പ്രതിനിധികളും പങ്കെടുത്തു.
ജില്ല കമ്മിറ്റി പ്രസിഡന്റ് ബാബു കേച്ചേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുരളി തൊയക്കാവ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഷംന അസ്മി (അടയാളം ഖത്തർ), ഷംസീർ അരികുളം (സംസ്കൃതി), മൊയ്തീൻ ഷാ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ശംസുദ്ദീൻ ഇസ്മായിൽ (അരോമ ഖത്തർ), ജൂട്ടാസ് പോൾ (ഐ.ഡി.സി.സി), നസ്റുദ്ദീൻ (ഫ്രണ്ട്സ് ഓഫ് തൃശൂർ), അഗസ്റ്റിൻ അങ്കമാലി (അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ), മുസ്തഫ (തൃശൂർ ജില്ല സൗഹൃദവേദി), നാസർ വടക്കേക്കാട് (വടക്കേക്കാട് കൾചറൽ കമ്മിറ്റി), സമീൽ ചാലിയം (ചാലിയാർ ദോഹ), ശ്രീജിത്ത് എസ്. നായർ (ഇൻകാസ് സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി), നിയാസ് ചെരുപ്പത്ത്, നാസർ കറുകപ്പാടം.
അൻസാർ ഒ.കെ, മുബാറക്, ബിജു മുഹമ്മദ്, മുജീബ് വലിയകത്ത് ചിറക്കൽ എന്നിവർ ഐക്യദാർഢ്യം അർപ്പിച്ചു സംസാരിച്ചു. അക്രമങ്ങളുടെ പ്രധാന ഉത്തരവാദി ഭരണകൂടമാണെന്നും അക്രമങ്ങള്‍ക്ക് കാരണക്കാരായവർ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണെന്നും വിവിധ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഷാൻ റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലിന്റ് സ്രാമ്പിക്കൽ തമ്പി നന്ദി പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.