ദോഹ: മലയാളികൾ ഉൾപ്പെടെ മരണത്തിനിടയാക്കിയ മൻസൂറയിലെ കെട്ടിട ദുരന്തത്തിലെ പ്രതികൾക്ക് തടവു ശിക്ഷ. 2023 മാർച്ച് 22ന് ദോഹ മൻസൂറയിൽ നാലു നില കെട്ടിടം തകർന്ന സംഭവത്തിൽ അറ്റകുറ്റപണിയുടെ ചുമതല വഹിച്ച കമ്പനി പ്രതിനിധികൾ ഉൾപ്പെടെ കുറ്റക്കാർക്കെതിരെയാണ് തടവും പിഴയും ശിക്ഷ വിധിച്ചത്.
അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഡയറക്ടർക്ക് അഞ്ചു വർഷം തടവും, കൺസൾട്ടന്റിന് മൂന്നുവർഷം തടവും, കെട്ടിട ഉടമക്ക് ഒരു വർഷം തടവുമാണ് പ്രഥമ കോടതി ശിക്ഷ വിധിച്ചത്. കെട്ടിട ഉടമയുടെ ശിക്ഷ ഒഴിവാക്കിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ദുരന്തത്തിന് കാരണമായ അറ്റകുറ്റപ്പണി നിർവഹിച്ച കമ്പനിക്ക് അഞ്ചു ലക്ഷം റിയാൽ പിഴ വിധിച്ചു. കെട്ടിട ഉടമക്ക് 20,000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ദുരന്തത്തിൽ ദോഹയിലെ മലയാളി ഗായകൻ ഫൈസൽ കുപ്പായി ഉൾപ്പെടെ നാല് മലയാളികൾ കൊല്ലപ്പെട്ടിരുന്നു. നിരിവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
സംഭവത്തിനു പിറകെ കഴിഞ്ഞ ഏപ്രിലിൽ തന്നെ അറ്റകുറ്റപ്പണിയെടുത്ത കമ്പനിക്കെതിരെ അന്വേഷണം പൂർത്തിയാക്കിയിരുന്നു. കെട്ടിടത്തിന്റെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച സംഭവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.