ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്റഹീബ് ഇന്റര്‍നാഷനലിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ബുധനാഴ്ച മിശൈരിബിൽ പ്രവർത്തനമാരംഭിക്കും. മിശൈരിബിലെ ഓൾഡ് ബേബി ഷോപ് ബിൽഡിങ്ങിൽ ‘മർസ ഹൈപ്പർമാർക്കറ്റ്’ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് അല്‍ റഹീബ് ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയർമാൻ മായൻ ഹാജി കണ്ടോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ വ്യാപാര പ്രമുഖരും സർക്കാർ പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. അല്‍ റഹീബ് ഗ്രൂപ്പിന്റെ ഖത്തറിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടക്ക് പാര്‍ക് ആന്‍ഡ് ഷോപ് ഈ മേഖലയിലെ ജനപ്രിയ ഷോപ്പിങ് കേന്ദ്രമായി മാറി. വിജയഗാഥക്ക് പിന്നാലെ കമ്പനി റീട്ടെയില്‍ ശൃംഖല രണ്ടു വർഷം മുമ്പാണ് ‘മര്‍സ’ എന്നപേരില്‍ റീബ്രാന്‍ഡ് ചെയ്തത്. മര്‍സ ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ അഞ്ചാമത്തെ റീട്ടെയില്‍ ഔട്ട്ലറ്റാണ് മിശൈരിബിലേത്.
ഖത്തറില്‍ ഉടന്‍തന്നെ രണ്ട് റീട്ടെയില്‍ ഷോറൂമുകളും സൽവ റോഡിൽ 11000 സ്കയർഫീറ്റിൽ മൾട്ടി കുസിൻ റസ്റ്റാറൻറ്റും ഇസ്ഗാവയിൽ അറബിക് സ്വീറ്റ് ബേക്കറി ആൻഡ് ചോക്ലറ്റ് ഷോപ്പും മര്‍സയുടെ ബ്രാന്‍ഡില്‍ തുറക്കുമെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് പറഞ്ഞു.
അല്‍ റഹീബ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ചെയര്മാന് മായന്‍ ഹാജി സഹോദരന്മാരായ അമ്മദ് ഹാജി, അഷ്റഫ് ഹാജി എന്നിവരോടുകൂടി 1983ല്‍ സൂഖ് ജാബിറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് ഗ്രൂപ്പിനു കീഴിൽ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്ലറ്റുകള്, ഫര്‍ണിച്ചര്‍ ഹോൾസെയിൽ ആൻഡ് റീട്ടയിൽ, റസ്റ്റാറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഷോറൂമും യൂറോപ്യന്‍ സ്റ്റൈലുകളില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഡിസൈന്‍ ചെയ്തതാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.ഫാമിലി ഷോപ്പിങ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 15,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്ട് വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്പന്നങ്ങള് ലഭ്യമായിരിക്കും. ഇതിനുപുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചുരിദാർ മെറ്റീരിയലിനും ഡിസൈനിങ്ങിനും സ്റ്റിച്ചിങ്ങിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ആദ്യത്തെ മൂന്നു ദിവസം എല്ലാ ഷോപ്പിങ്ങിനും കാഷ് ഡിസ്കൗണ്ടുകളും മൂന്നു മാസത്തെ റാഫിൾ കൂപ്പൺ ഷോപ്പിങ് പ്രമോഷനും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ടൊയോട്ട റൈസ് കാറാണ് സമ്മാനം. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ഹെന്ന, ഗെയിംസ്, ഡി.ജെ തുടങ്ങിയ പരിപാടികളും നടക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ മായൻ ഹാജി കണ്ടോത്ത്, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർ അബദുൽ ഗഫൂർ കണ്ടോത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ നിജാബ് കണ്ടോത്ത്, സിറാജ് ഹസൈനാർ (മാനേജര്‍-മുശൈരിബ് മര്‍സ), ഷംസീര്‍ ഖാന് (മാനേജര്‍ മര്‍സ- ഐന്‍ ഖാലിദ്), നിസാര്‍ കപ്പിക്കണ്ടി (മർസ ഗ്രൂപ് പർച്ചേസ് ഹെഡ്), ഫഹദ് കൊയോളിക്കണ്ടി (ബയ്യർ ഡിപ്പാർട്മെന്റ് സ്റ്റോർ) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.