ഖത്തർ അൽ മീറയിൽ ഇനി മാസ്​ക് നിർബന്ധം

ദോഹ: കോവിഡ് 19 വാപനം തടയുന്നതി​െൻറ ഭാഗമായി മുൻകരുതലെന്ന നിലക്ക് ഏപ്രിൽ 24 മുതൽ ഷോപ്പിംഗിനെത്തുന്നവർ നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണമെന്ന് അൽ മീറ മാനേജ്മ​െൻറ് അറിയിച്ചു. മാസ്​ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടത് പോലെ മാസ്​കുകൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. റോഡുകളിൽ അശ്രദ്ധയോടെ വലിച്ചെറിയുന്നത് പരിസ്​ഥിതിക്കും ആരോഗ്യത്തിനും പ്രശ്നങ്ങൾ സൃഷ്​ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Mask in qutar almeera-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.