മനാമ: മുമ്പ് പല പാചക മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്ര വലിയൊരു വേദിയിൽ പങ്കെടുക്കുന്നത് ആദ്യമാണെന്ന് മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നൂർജഹാൻ പറഞ്ഞു. ഗൾഫ് മാധ്യമം റമദാൻ മാസത്തിൽ നടത്തുന്ന 'റമദാൻ രുചി'മത്സരത്തിൽ
മുമ്പ് സമ്മാനം നേടിയിട്ടുണ്ട്.
ഷെഫ് പിള്ളയെ നേരിട്ട് കാണുകയെന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്ന് നൂർജഹാൻ പറഞ്ഞു. ഗംഭീരമായൊരു മത്സരത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിനൊപ്പം ഷെഫ് പിള്ളയെ കാണാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്. ഇത്രയും പേരിൽനിന്ന് മൂന്നാമതെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
മലപ്പുറം എടപ്പാൾ സ്വദേശിയായ നൂർജഹാൻ 15 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയാണ്. ബിസിനസുകാരനായ കമറുദ്ദീനാണ് ഭർത്താവ്. മക്കൾ: ഹഫീസ്, ഷഹീൻ, ഹാരിസ്, ഷിബിൽ, സബീക്ക. മരുമക്കൾ: മുഹ്സിന, ഫിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.