ഖ​ത്ത​ർ മാ​സ്​​റ്റേ​ഴ്​​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ക്ര​സ​ന്‍റ്​ പ്രോ​പ്പ​ർ​ട്ടീ​സ്​ എ​ഫ്.​സി ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

മാസ്‌റ്റേഴ്സ് ചാമ്പ്യൻസ് ലീഗ്: ക്രസന്റ് ജേതാക്കൾ

ദോഹ: ഖത്തർ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ക്രസന്റ് പ്രോപ്പർട്ടീസ് എഫ്.സി ജേതാക്കളായി.

രണ്ടുമാസം നീണ്ട ചാമ്പ്യൻഷിപ്പിൽ ആറ് ടീമുകൾ മാറ്റുരച്ചു. ക്രസന്‍റ് പ്രൊപ്രർട്ടീസ് എഫ്.സി, അൽ- റയ്യാൻ ഡേറ്റ്സ്, സിഗ്ൻ മേക്സ് എഫ്.സി, യൂനിവേഴ്സൽ ഖത്തർ, പ്രസിഡന്റ് സെവൻസ്, ദോഹ കേബ്ൾസ് എഫ്.സി എന്നിവരായിരുന്നു ടൂർണമെൻറിൽ കളിച്ച ടീമുകൾ.

ഫൈനലിൽ സിഗ്ൻ മേക്സ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ക്രസന്‍റ് ജേതാക്കളായത്. ആവേശകരമായ ഫൈനൽ വീക്ഷിക്കാൻ സി.എൻ.എ.ക്യു സ്റ്റേഡിയത്തിൽ ധാരാളം കാണികളുമെത്തി. ചടങ്ങിൽ ഖത്തർ മാസ്റ്റേഴ്സ് പ്രസിഡന്‍റ് ബെനിഷ് ജേക്കബ് (ബെൻ) അധ്യക്ഷത വഹിച്ചു.

മുൻ ഖത്തർ ഫുട്ബാൾ താരം ഖലീഫ നാസ്സർ അൽ കുബൈസി, ഡോ. ശ്രീകുമാർ പത്മനാഭൻ, മിബുജോസ് നെറ്റിക്കാടൻ, ബിജുകോഷി, അലി ദോഹ, സലീം കോയിശ്ശേരി, പി.എം. മുനീർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

കമറുദ്ദീൻ, ഇംതിയാസ്, സജി ജയിംസ്, തോമസ് മാത്യു, കുര്യാക്കോസ് നിഷാദ്, ഷാക്കിർ കാസിം, ലയണൽ മൻസൂർ, ഹസ്സൻ ചാലാട്, ഷാജി നിയാസ്, നൗഫൽ എരഞ്ഞോണ, അനീസ് ജോസ്, നിസ്സാം മലപ്പുറം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ജനറൽ സെക്രട്ടറി ബിജു തോമസ് സ്വാഗതവും ജോ. സെക്രട്ടറി മുഷ്താഖ് ഹരീദ് (അജി) നന്ദിയും പറഞ്ഞു.

Tags:    
News Summary - Masters Champions League: Crescent winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.