ദോഹ: ഹാപ്പിനസിെൻറ പുത്തൻ വഴികളിലേക്ക് നയിച്ച് മാധ്യമം കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ നസീം മെഡിക്കൽ സെൻററിൽ പ്രകാശനം ചെയ്തു.ജനറൽ ഫിസിഷ്യൻ ഡോ. റൊമീന നിസാം ഗൾഫ്മാധ്യമം മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ഇഖ്ബാലിൽനിന്ന് മാഗസിൻ സ്വീകരിച്ചാണ് പ്രകാശനം നിർവഹിച്ചത്. നസീം കോർപറേറ്റ് റിലേഷൻസ് മാനേജർ മുഹമ്മദ് ആരിഫ്, എച്ച്.ആർ മാനേജർ അബ്ദുസ്സലാം, നഴ്സുമാരായ പ്രിയ വർഗീസ്, പ്രീത രാേജഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിന് കൂടുതൽ ഹാപ്പിനസ് നൽകുകയെന്ന ലക്ഷ്യവുമായാണ് കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ 2021 ദോഹയിൽ വിൽപന തുടരുന്നത്.അതിജീവനത്തിെൻറയും സന്തോഷത്തിെൻറയും പ്രതീക്ഷയുടെയും സന്തോഷകാലം കൂടിയാണ് ഈ പ്രത്യേക പതിപ്പ് വായനക്കാർക്കായി നൽകുന്നത്. ഹാപ്പിനസ് സീക്രട്ട്, ആരോഗ്യം നിലനിർത്താനുള്ള വഴികൾ, ഭക്ഷണം, ഫിറ്റ്നസ്, കുടുംബാരോഗ്യം എന്നിവയിലേക്കുള്ള വഴികൾ, സമ്പാദ്യം വർധിപ്പിക്കാനുള്ള ആശയങ്ങൾ, ഉപദേശനിർദേശങ്ങൾ, ബജറ്റ് പ്ലാനിങ്, സമ്പാദ്യശീലത്തിനുള്ള വഴികൾ, ചെലവു ചുരുക്കലിനുള്ള വിദ്യകൾ തുടങ്ങിയവയും മാഗസിനിലുണ്ട്. 238 പേജുകളിലായി രണ്ടു വാല്യങ്ങളിലാണ് മാഗസിൻ. ഫാമിലി ഷെഡ്യൂളർ എന്ന കൈപുസ്തകവും ഒപ്പമുണ്ട്. 10 റിയാൽ ആണ് വില. ഫോൺ: 55373946, 66742974.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.