ഡിയ വൺ ഗീത് മൽഹാർ സംഗീത പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ഗ്രാൻഡ്‌ മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കലും മീഡിയ വൺ -ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയും നിർവഹിക്കുന്നു . റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ . അൻവർ അമീൻ ചേലാട്ട് സമീപം 

ദോ​ഹ: ഖ​ത്ത​ര്‍ മ​ല​യാ​ളി​ക​ളു​ടെ കോ​വി​ഡാ​ന​ന്ത​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന മീ​ഡി​യ​വ​ണ്‍ 'ഗീ​ത് മ​ല്‍ഹാ​ര്‍' ജൂ​ലൈ ഒ​ന്നി​ന് ആ​സ്പ​യ​ര്‍ ലേ​ഡീ​സ് ഹാ​ളി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴു മ​ണി മു​ത​ല്‍ ന​ട​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ മ​ഞ്ജ​രി, ഹി​ഷാം അ​ബ്ദു​ല്‍ വ​ഹാ​ബ്, ക​ണ്ണൂ​ര്‍ ശ​രീ​ഫ്, സൂ​ര​ജ് സ​ന്തോ​ഷ്, കൃ​സ്റ്റ​ക​ല, വ​യ​ലി​ന്‍ ആ​ർ​ട്ടി​സ്റ്റ് ല​ക്ഷ്മി ജ​യ​ന്‍ എ​ന്നി​വ​ര്‍ ആ​സ്വാ​ദ​ക​ര്‍ക്കു മു​ന്നി​ലെ​ത്തും.

ടി​ക്ക​റ്റ് മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം. ടി​ക്ക​റ്റ് ലോ​ഞ്ചി​ങ് മു​ഖ്യ സ്പോ​ണ്‍സ​റാ​യ ഗ്രാ​ന്‍ഡ്മാ​ൾ ഖ​ത്ത​ര്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ല്‍കി 'മീ​ഡി​യ​വ​ണ്‍ ഗ​ൾ​ഫ്​ മാ​ധ്യ​മം' എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഹീം ഓ​മ​ശ്ശേ​രി നി​ര്‍വ​ഹി​ച്ചു. 50 റി​യാ​ല്‍ മു​ത​ല്‍ വി​വി​ധ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. കു​ടും​ബ​ങ്ങ​ള്‍ക്കാ​യി അ​ഞ്ചു പേ​ര്‍ക്കു​ള്ള കോം​ബോ ടി​ക്ക​റ്റു​ക​ളും ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ള്‍ക്കാ​യി 70207018, 66258968 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍ലൈ​ന്‍ വ​ഴി ക്യു ​ടി​ക്ക​റ്റി​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്.

Tags:    
News Summary - MediaOne 'Geet Malhar' on July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.