ദോഹ: മീഡിയവണ്‍ ഖത്തർ ലോകകപ്പ് സ്പെഷല്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. ദോഹയില്‍ മീഡിയ വണ്‍ ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ മീഡിയവണ്‍- മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ഏബിള്‍ ഗ്രൂപ് ഡയറക്ടര്‍ അഹമ്മദ് റാഷിദ് പുറായിലിന് ആദ്യ കോപ്പി കൈമാറി.
ഏബിള്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ മുഹമ്മദ് അഷ്കര്‍, മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമേല്‍ എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പ്രമേയമാക്കിയാണ് കലണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.