ദോഹ: ഐ.സി.ബി.എഫ് 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്കായി ആരോഗ്യ ബോധവത്കരണവും മൊബൈൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആസ്റ്റർ ഹെൽത്ത് കെയറിന്റെയും ആസ്റ്റർ വളന്റിയേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 200ലധികം പേർ പങ്കെടുത്തു. പ്രഥമ ശുശ്രൂഷ, പ്രമേഹം, രക്തസമ്മർദം ബി.എം.ഐ തുടങ്ങിയ ആരോഗ്യ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ള തായി കണ്ടെത്തിയവർക്ക് ആസ്റ്റർ മെഡിക്കൽ സെന്റർ വഴി തുടർ സൗജന്യ ചികിത്സ ആരംഭിച്ചു.ക്യാമ്പ് ഭാവിയിൽ കൂടുതൽ മേഖലകളിൽ സംഘടിപ്പിക്കുമെന്ന് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഭീമ ഇൻഷുറൻസുമായി ചേർന്ന് ഐ.സി.ബി.എഫ് നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതി ബോധവത്കരണവും നടന്നു. ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയുമുണ്ടായിരുന്നു. ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീശങ്കർ ഗൗഡ്, കുൽവിന്ദര്‍ സിങ് ഹണി, ആസ്റ്റർ ഹെൽത്ത് കെയർ മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജർ മുഹമ്മദലി ശിഹാബ്, ആസ്റ്റർ മെഡിക്കൽ കെയർ മാർക്കറ്റിങ് സീനിയർ എക്സിക്യൂട്ടിവ് മിഥുൻ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.