ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ റിയാദ മെഡിക്കൽ സെൻററുമായി ചേർന്ന് വനിതകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു.
ഗൈനകോളജി, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. സ്ത്രീകളിൽ വർധിച്ചുവരുന്ന സ്തനാർബുദ കാരണങ്ങളെയും പ്രതിവിധികളെയുംകുറിച്ച് ഡോ. മുബീന ക്ലാസെടുത്തു. മുഴുവൻ അംഗങ്ങൾക്കും സൗജന്യ രക്തപരിശോധനയും കണ്ണുപരിശോധനയും നടത്തി. മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് വിതരണം റിയാദ മെഡിക്കൽ എം.ഡി. ജംഷീർ ഹംസ നിർവഹിച്ചു. വുമൺസ് വിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്ററിന്റെ മേധാവി സബീന ഉദ്ഘാടനം നിർവഹിച്ചു. ഫറോക്ക് വനിത വിഭാഗം ട്രഷറർ ബുഷറ വെൺമരത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷബ്ന മജീദ് അധ്യക്ഷത വഹിച്ചു.
നിധീഷ് ഫറോക്ക്, മജീദ് ഫറോക്ക്, രഘുനാഥ് ഫറോക്ക്, മിറാജുദ്ദീൻ, ദീപ്തി നിധീഷ്, റീമ് നാസ്, ജെസ്ന ഷിജു, നിഹാല, നൂർജഹാൻ കോയക്കുട്ടി, ജവഹർ നാസ്, ഹഫ്സ നജുമുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അനീബ്, ബെൻസൺ, സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പിൽ വനിത വിഭാഗം സെക്രട്ടറി ജാസ്മിൻ ദിൽഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.