ദോഹ: അഞ്ച് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഖത്തര്‍ ഇന്ത്യൻ സ്റ്റുഡൻസ് ക്ലബ് (ക്വിസ്ക്) നസീം അൽ റബീഅ് ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര-ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഖത്തര്‍ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന പരിപാടി ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കര, വൈസ് പ്രസിഡന്റുമാരായ ഡോ. അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് നല്ലളം, നസീം അൽ റബീഅ് സീനിയർ കൺസൾട്ടന്റ് കോർപറേറ്റ് റിലേഷൻ ആൻഡ് മാര്‍ക്കറ്റിങ് പി.അശ്റഫ്, റഹീല അസീസ്, ഐനു നുഹ എന്നിവര്‍ സംസാരിച്ചു.
നസീം മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷണര്‍ ഡോ. നൂറുൽ ഇസ്സ കുട്ടികളിലെ ജീവിത ശൈലീ രോഗത്തെക്കുറിച്ച് ക്ലാസെടുത്തു. എം.ജി.എം പ്രസിഡന്റ് ജാസ്മിൻ നസീര്‍, ജനറല്‍ സെക്രട്ടറി ജാസ്മിന് നൗഷാദ്, സനിയ ടീച്ചര്‍, സൈനബ ടീച്ചര്‍, അഫ്നിദ പുളിക്കൽ, ഷെര്‍മിന്‍ ശാഹുല്‍, ബുഷ്റ ഇബ്രാഹീം, ഹമദ് ബിന്‍ സിദ്ദീഖ്, ശനീജ് എടത്തനാട്ടുകര, ജാബിര്‍ പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്കി. ഷെബിൻ ജാനി, ഹസ്നാബി, ശാക്കിറ അൻവര്‍, ഷെഹര്‍ബാന്‍, ഫിസ നൗഷാദ്, സുആദ ഇസ്മാഈൽ, ഷാസിയ, ശാഹിന റഷീദ്, മുഹ്സിൻ പേരാമ്പ്ര, സഹദ് ഫാറൂഖി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.