ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് ഖത്തര്‍ (കെ.പി.എ.ക്യു) റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് അംഗങ്ങള്‍ക്ക് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.പി.എ.ക്യു പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. കെ.പി.എ.ക്യു ഭാരവാഹികളായ ഭരതാനന്ദ്, ഷമീര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി റിയാദ മെഡിക്കല്‍ സെന്റര്‍ പ്രത്യേക ഡിസ്കൗണ്ട് പ്രിവിലേജ് കാര്‍ഡ് നല്കി. കാര്‍ഡിന്റെ പ്രകാശനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിര്‍വഹിച്ചു. ‘ആരോഗ്യവും ജീവിതശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. മുബീന കുനിയില്‍ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കെ.പി.എ.ക്യു അംഗങ്ങള്‍ക്ക് രക്ത പരിശോധന, കാഴ്ച പരിശോധന, കൂടാതെ സ്പെഷലിസ്റ്റ് ഡോക്ടേഴ്സിന്റെ സൗജന്യ കണ്സള്ട്ടേഷൻ എന്നിവ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.