ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി സി അംഗങ്ങൾക്ക് സ്വീകരണം നൽകി.
ഐ.സി.ബി.എഫ് ഉപദേശകസമിതി ചെയർമാനായി എംബസി നിയോഗിച്ച എസ്.എ.എം. ബഷീർ, ഐ.സി.സി തെരഞ്ഞെടുപ്പിൽ വിജയിച്ച അഡ്വ. ജാഫർഖാൻ, ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് ഇന്ത്യൻ എംബസി നിർദേശിച്ച അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു.
ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, താനൂർ മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ, തിരൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഇബ്രാഹിം ഹാജി എന്നിവർ അതിഥികളായിരുന്നു.
കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ എല്ലാ കാലത്തും പ്രശംസനീയമാണെന്നും യുക്രെയ്നിലെ യുദ്ധഭൂമിയിൽ ഭക്ഷണവും മറ്റ് സഹായങ്ങളുമായി യൂറോപ്യൻ കെ.എം.സി.സി പ്രതിനിധികൾ പോകുന്നുവെങ്കിൽ അതിന് പ്രചോദനമായത് കോവിഡ് കാലത്തും പ്രളയകാലത്തും കെ.എം.സി.സി നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അഭിപ്രായപ്പെട്ടു. എസ്.എ.എം. ബഷീർ, അഡ്വ. ജാഫർഖാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സ്വീകരണത്തിന് മറുപടിപ്രസംഗം നടത്തി. കെ.എം.സി.സി ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ല ഭാരവാഹികൾ, സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങി വിവിധ തലങ്ങളിലുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഒ.എ. കരീം അധ്യക്ഷനായ യോഗത്തിൽ എം.പി. ശാഫി ഹാജി ആശംസകൾ നേർന്നു. റഈസ് അലി സ്വാഗതം പറഞ്ഞു. റഹീസ് പെരുമ്പ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.