ദോഹ: വിദ്യാർഥികൾക്കുള്ള സുവർണജൂബിലി സമ്മാനമായി എഫ്.എം റേഡിയോ സ്റ്റേഷൻ ആരംഭിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. സ്കൂളിന്റെ സ്ഥാപക വർഷത്തെ ഓർമപ്പെടുത്തിക്കൊണ്ട് 19.74 എന്ന പേരിലാണ് സ്കൂളിലെ വിദ്യാർഥികളുടെ ശബ്ദമാവുന്ന എഫ്.എം സ്റ്റേഷന് തുടക്കം കുറിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, റേഡിയോ സുനോ ആർ.ജെ അഷ്ടമി എന്നിവർ അതിഥികളായിരുന്നു. സ്കൂൾ വിദ്യാർഥികൾക്കിടയിൽ നടത്തിയ ആർ.ജെ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ വിദ്യാർഥികളുടെ സർഗശേഷി വളർത്താനും, വിവിധ പരിപാടികൾ അവതരിപ്പിക്കാനുമുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാകും 19.74 റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂൾ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെക്കാനും, തങ്ങളുടെ മികവ് വർധിപ്പിക്കാനുമുള്ള ഇടമാണ് റേഡിയോ എന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.