ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഖത്തറിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയം. 548 പേർ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും മികച്ച മാർക്കിൽ ഉപരിപഠനത്തിന് യോഗ്യത നേടി.
97.2 ശതമാനം മാർക്കുമായി നൗഫ മുഹമ്മദ് ഇസ്മായിൽ ഒന്നാം സ്ഥാനം നേടി. ആഫിയ ഹാറൂൺ വാഴപ്പറമ്പത്ത്, ശ്രേയ ഹരി (97 ശതമാനം) എന്നിവർ രണ്ടാം സ്ഥാനക്കാരായി. ഇൽന ഷിബു (96.6 ശതമാനം) മൂന്നാം സ്ഥാനക്കാരിയായി.
എയ്ഞ്ചൽ എലിസബത്ത് ജോസഫ് (ഇംഗ്ലീഷ്), ശ്രേയ ഹരി (സോഷ്യൽ സയൻസ്, മലയാളം), സീനത്ത് മുഹമ്മദ് ഹനീഫ് (മലയാളം), ഹംദാൻ അഹമ്മദ് (അറബിക്), ഐഷ മുഹമ്മദ് അക്തർ, ഹഫ്സ സുൽത്താൻ മാലിക് (ഉർദു) എന്നിവർ അതത് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് ഉന്നത പഠനനിലവാരം ഉറപ്പാക്കിയ രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്‍റും പ്രിൻസിപ്പലും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.