ദോഹ: അടിമുടി ഫുട്ബാൾ ലഹരിയിൽ അമർന്ന ലോകകപ്പിെൻറ ആതിഥേയനഗരിയിൽ ആരാധകർക്ക് വിരുന്നായി സൂപ്പർതാരം പറന്നിറങ്ങിയ ദിവസം. ദോഹയിലെത്തിയ ലയണൽ മെസ്സിയെ കണ്ടവരുണ്ടോ എന്നായിരുന്നു ചൊവ്വാഴ്ച ഖത്തറിലെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. ഖത്തറിലെത്തിയ വിഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും കാര്യമായി ആരുടെയും കണ്ണിൽ മെസ്സി പെട്ടില്ല. ഫിഫ അറബ് കപ്പ് സെമി ഫൈനലിന് മെസ്സിയെത്തുമോ, സ്റ്റേഡിയങ്ങൾ സന്ദർശിക്കുമോ....?. ചോദ്യങ്ങൾ ഒരുപിടി ഉയർന്നെങ്കിലും മെസ്സിയെ കൂടുതൽ ആരും കണ്ടിട്ടില്ല. ദുബൈ എക്സ്പോ സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെ സ്വകാര്യ വിമാനത്തിലാണ് ചൊവ്വാഴ്ച ഉച്ചോയടെ മെസ്സി ദോഹയിലെത്തിയത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അൽമാജിദിെൻറ ക്ഷണം സ്വീകരിച്ചായിരുന്നു സ്വകാര്യ സന്ദർശനം.
ഉച്ച ഒരുമണിയോടെ ഇവിടെയെത്തിയ താരം, ഒന്നരമണിക്കൂറോളം ആഡംബര വാച്ചുകളുടെ ഷോറൂമിൽ ചെലവഴിച്ചു. കോടികൾ വിലമതിക്കുന്ന വാച്ചുകളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അൽ മാജിദിലെ ജീവനക്കാർക്കും ഉടമസ്ഥർക്കുമൊപ്പം ഫോട്ടോയെടുത്തും താരം സമയം ചെലവഴിച്ചു. ജീവനക്കാർപോലുമറിയാതെയായിരുന്നു അൽമാജിദ് ഗ്രൂപ് സൂപ്പർ താരത്തെ ദോഹ അൽ സദ്ദിലെ ഷോറൂമിലെത്തിച്ചത്. 'ഉച്ച ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങാനിരിക്കെയാണ് ആരും പോവരുത്, ഒരു വിശിഷ്ടാതിഥി വരുന്നു എന്നറിയിക്കുന്നത്. കാത്തിരിപ്പിനൊടുവിൽ കടന്നുവന്നത് സാക്ഷാൽ മെസ്സി. ആദ്യം എല്ലാവർക്കും അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്. വിശ്വസിക്കാൻ പറ്റാത്ത നിമിഷം. എല്ലാവരോടും ചിരിച്ചുകൊണ്ട് അദ്ദേഹം നടന്നുകണ്ടു. ഒപ്പം ഫോട്ടോയെടുക്കാൻ അനുവദിച്ചും മറ്റുമായി ഒന്നര മണിക്കൂറിലേറെ ഞങ്ങൾക്കൊപ്പം ചെലവഴിച്ച നിമിഷം. എെൻറ 10 വർഷത്തെ ഗൾഫ് ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിവസമായിരുന്നു കടന്നുപോയത്' -അൽമാജിദ് ജ്വല്ലറി ജീവനക്കാരനായ വയനാട് പനമരം സ്വദേശി ഹാരിസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.