മ​ല്ലു ഫി​റ്റ്ന​സ് ക്ല​ബ് 365 ‘മീ​റ്റ് ദി ​ഇ​ൻ​സ്പി​രേ​ഷ​ൻ’ പ​ര​മ്പ​ര​യി​ൽ പ​​ങ്കെ​ടു​ത്ത അ​ബ്ദു​ൽ നാ​സ​ർ

അംഗങ്ങൾക്കൊപ്പം

എം.​എ​ഫ്.​സി ‘മീ​റ്റ് ദി ​ഇ​ൻ​സ്പി​രേ​ഷ​ൻ​സ്’

ദോ​ഹ: പ്ര​മു​ഖ​മാ​യ ഇ​ൻ​ഡോ​ർ, ഔ​ട്ട്ഡോ​ർ ട്രെ​യി​നി​ങ് ക്ല​ബാ​യ മ​ല്ലു ഫി​റ്റ്ന​സ് ക്ല​ബ് 365 ‘മീ​റ്റ് ദി ​ഇ​ൻ​സ്പി​രേ​ഷ​ൻ’ പ​ര​മ്പ​ര​യു​ടെ മീ​റ്റ​പ് സം​ഘ​ടി​പ്പി​ച്ചു. മാ​ര​ത്ത​ൺ ഓ​ട്ട​ക്കാ​ര​നും അ​യ​ൺ മാ​നു​മാ​യ അ​ബ്ദു​ൾ നാ​സ​ർ പ​​ങ്കെ​ടു​ത്തു. മാ​ര​ത്ത​ൺ പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് ഓ​ടാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും, ശാ​രീ​രി​ക- മാ​ന​സി​ക ത​യാ​റെ​ടു​പ്പു​ക​ൾ, ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ, മ​റ്റ് ഒ​രു​ക്ക​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മ​ലേ​ഷ്യ​യി​ലും, ശ്രീ​ല​ങ്ക​യി​ലും ന​ട​ന്ന അ​യ​ൺ​മാ​ൻ ട്ര​യാ​ത്‍ല​ണു​ക​ൾ, ​വേ​ൾ​ഡ് മാ​ര​ത്ത​ൺ മേ​ജേ​ഴ്സ് ഉ​ൾ​പ്പെ​ടെ ലോ​ക​മാ​കെ​യു​ള്ള നി​ര​വ​ധി മാ​ര​ത്ത​ൺ റേ​സു​ക​ൾ, എ​വ​റ​സ്റ്റ് കൊ​ടു​മു​ടി തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ൾ പി​ന്നി​ട്ട അ​ബ്ദു​ൽ നാ​സ​ർ ത​ന്റെ അ​നു​ഭ​വ​ങ്ങ​ളും, അ​റി​വു​ക​ളും ക്ല​ബ് അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. കോ​ച്ച് ഷ​മ്മാ​സ്, കോ​ച്ച് എ​റീ​ക്ക എ​ന്നി​വ​ർ അ​ബ്ദു​ൽ നാ​സ​റി​ന് മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

Tags:    
News Summary - MFC-Meet the Inspirations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.