ദോഹ: ഗസ്സയിലെ വെടിനിർത്തലും ബന്ദി മോചനവും സംബന്ധിച്ച കരാർ അനിശ്ചിതമായ നീളുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ആശയ വിനിമയം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദോഹയിൽ നടന്ന ആദ്യഘട്ട ചർച്ചയുടെ തുടർച്ചയായി കൈറോയിൽ നടക്കേണ്ട രണ്ടാംഘട്ട ചർച്ച അനിശ്ചിതമായി വൈകുന്നതിനിടെയായിരുന്നു പ്രസിഡന്റ് ബൈഡൻ ഖത്തർ അമീറിനെ ഫോണിൽ വിളിച്ചത്.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുമായും ബൈഡൻ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാനും, ബന്ദി മോചനം സാധ്യമാക്കാനുമുള്ള കരാർ എത്രയും വേഗത്തിൽ യാഥാർഥ്യമാക്കാൻ ഇരു രാഷ്ട്രനേതാക്കളുമായുള്ള സംഭാഷണത്തിൽ ബൈഡൻ ആവശ്യമുന്നയിച്ചു.
ഗസ്സ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഖത്തറും യു.എസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.